advertisement

COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും

Last Updated:
വൈ ഡു വി നീഡ് എ കിങ് എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍, തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1/6
 തായ്ലന്റ് രാജാവ് ജർമനിയിലെ ഒരു ആഡംബര ഹോട്ടലില്‍ സ്വയം ക്വാറന്റൈനിൽ. ഇതിനായി മുഴുവന്‍ ഹോട്ടലും രാജാവ് മഹാ വജിരലോങ്കോണ്‍ വാടകയ്ക്ക് എടുത്തു. സഹായത്തിനായി ഹോട്ടലിലേയ്ക്ക് 20 സ്ത്രീകളെയും അദ്ദേഹം ഒപ്പം കൂട്ടി.

2/6
 കൊറോണ ലോകമെമ്പാടും പര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ഇത്തരത്തില്‍ സ്വയം സമ്പര്‍ക്ക വിലക്ക് തെരഞ്ഞെടുത്തത്.

3/6
 ബവേറിയ സംസ്ഥാനത്തെ ഹോട്ടലിലേയ്ക്കാണ് രാജാവ് മാറിയത്. ഇതിനായി രാജാവ് ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു. ലോക്ഡൗണ്‍ നിയമങ്ങള്‍ക്കിടയിലും രാജാവിന് താമസിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 20 സ്ത്രീകള്‍ക്കും ഏതാനും ജോലിക്കാര്‍ക്കും ഒപ്പമാണ് രാജാവ് ക്വാറന്റൈനില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4/6
 കുടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതിയെന്നും എന്നാല്‍ ഇതില്‍ 119 പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായും ജർമൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

5/6
 അതേസമയം, കൊറോണ രാജ്യത്ത് പടർന്നുപിടിക്കുമ്പോൾ രാജാവ് ജര്‍മനിയില്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെട്ടെന്ന റിപ്പോർട്ടുകൾ തായ്ലന്റിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.

6/6
 വൈ ഡു വി നീഡ് എ കിങ് എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍, തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈ ഡു വി നീഡ് എ കിങ് എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍, തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement