ഗർഭഛിദ്രം നിയമവിധേയമാക്കണം; അർജന്റീനയിൽ പ്രതിഷേധവുമായി സ്ത്രീകൾ

Last Updated:
സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1/5
 ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ 2018 ൽ സെനറ്റ് തള്ളിയിരുന്നു. (Image: AP)

advertisement
2/5
 സുരക്ഷിതവും സൗജന്യവുമായി ഗർഭഛിദ്രം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അർജന്റീനയിൽ ഓരോ വർഷവും നിയമവിരുദ്ധമായി 350000 ൽ അധികം ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.(Image: AP)

3/5
 നിയമവിരുദ്ധമായ ഗർഭഛിദ്രം മൂലം നിരവധി സ്ത്രീകൾ മരണത്തിന് ഇരയാകുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഗർഭഛിദ്രം നിയമവിധേയമാക്കുന്ന ബിൽ പാസാക്കുമെന്ന് പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. (Image: AP)

4/5
 എന്നാൽ ഇതിന് പിന്നാലെ കോവിഡ് വ്യാപിച്ചതോടെ അർജന്റീനയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ബില്ലിൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയത്. (Image: AP)

5/5
 ഗർഭഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ പ്രതിഷേധം നടത്തുന്നവർ. ബ്യൂണസ് അയേഴ്സിലെ നാഷണൽ കോൺഗ്രസിന് മുന്നിലായിരുന്നു പ്രതിഷേധം. (Image: AP)

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ

  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement