കൊറോണ വൈറസ്: ചൈന നഷ്ടപരിഹാരം നൽകണമെന്ന് ഡൊണാൾഡ് ട്രംപ്

Last Updated:
US president Donald Trump | വൈറസ് ബാധ ഉണ്ടായപ്പോള്‍ത്തന്നെ ഇല്ലാതാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു- ട്രംപ് പറ‍ഞ്ഞു.
1/6
corona, corona virus. chinese virus
വാഷിങ്ടൺ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വരുത്തിവച്ച നാശനഷ്ടങ്ങള്‍ക്കു ചൈനയില്‍നിന്നു നഷ്ടപരിഹാരം തേടിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.
advertisement
2/6
 ചൈനയുടെ നടപടിയില്‍ അമേരിക്ക ഒട്ടും തൃപ്തരല്ലെന്ന് വൈറ്റ്ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. കൊറോണയെ പ്രഭവകേന്ദ്രത്തില്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.

3/6
 വൈറസ് ബാധ ഉണ്ടായപ്പോള്‍ത്തന്നെ ഇല്ലാതാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു. ചൈനയെകൊണ്ടു കണക്കു പറയിക്കാന്‍ ഒട്ടേറെ വഴികളുണ്ട്.- ട്രംപ് പറ‍ഞ്ഞു.

4/6
 ശക്തമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും ട്രംപ് പറഞ്ഞു. വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരമായി ചൈന ജര്‍മനിക്ക് 165 ബില്യൻ ഡോളര്‍ നല്‍കണമെന്ന് അടുത്തിടെ ഒരു ജര്‍മന്‍ പത്രം മുഖപ്രസംഗം എഴുതിയതു ട്രംപ് ചൂണ്ടിക്കാട്ടി.

5/6
coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19, പിണറായി വിജയൻ
സമാനമായ നടപടി യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അതിലും എളുപ്പത്തിലുള്ള നടപടികളാവും അമേരിക്ക സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു. ജര്‍മനി ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തുകയെക്കുറിച്ചാണ് യുഎസ് ആലോചിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
advertisement
6/6
covid 19, corona, corona virus, corona virus outbreak, corona spread, corona in india, corona kerala, കോവിഡ് 19, കൊറോണ, കൊറോണ വൈറസ്,കൊറോണ വ്യാപനം, കൊറോണ ഇന്ത്യ, കൊറോണ കേരളം
അമേരിക്കയില്‍ 55,000-ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥയ്ക്കു കനത്ത് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു.
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement