'ഔദ്യോഗികമായി എല്ലാ രാജ്യങ്ങളും സന്ദർശിച്ചുകഴിഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഈ നിമിഷത്തിലെത്താൻ സഹായിച്ചത്. ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം അവസാനിക്കുകയാണ്. ഇനി പുതിയ തുടക്കമാണ്'- ലെക്സി അൽഫോർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫോബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അൽഫോർഡിന്റെ കുടുംബം കാലിഫോർണിയയിൽ ഒരു ട്രാവൽ ഏജൻസി നടത്തുകയാണ്. കുട്ടിക്കാലംമുതൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചുതുടങ്ങി. ഏതെങ്കിലും റെക്കോർഡ് തകർക്കണ ലക്ഷ്യം ആദ്യം തനിക്കുണ്ടായിരുന്നില്ലെന്ന് അൽഫോർഡ‍് പറയുന്നു. ഒരു യാത്രികയാകണമെന്നതായിരുന്നു ആഗ്രഹം. 2016 ആയപ്പോഴേക്കും ലോകത്തിലെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദർശിക്കണമെന്ന ആഗ്രഹം കലശലായി. ഗിന്നസ് റെക്കോര്ഡ് മറികടക്കണമെന്നും മോഹം ഉദിച്ചു.
പതിനെട്ടാം വയസിൽ തന്നെ അൽഫോർഡ് 72 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞിരുന്നു. ഈ സമയത്താണ് ലോക റോക്കോർഡ് തകർക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. മെയ് 31ന് ഉത്തരകൊറിയയിൽ കാലുകുത്തിയതോടെ ആ ലക്ഷ്യവും നിറവേറി.
