TRENDING:

കരയുന്ന മകളെ ദൂരെ നിന്ന് കണ്ട് കണ്ണീരണിഞ്ഞ് നഴ്സായ അമ്മ: മുഖ്യമന്ത്രിയെപ്പോലും കരയിച്ച കാഴ്ച കര്‍ണ്ണാടകയിൽ

Last Updated:

ഭക്ഷണം പോലും കഴിക്കാതെ അമ്മയ്ക്കായി കരയുന്ന കുഞ്ഞിന്റെ സങ്കടം സഹിക്കാനാകുന്നില്ലെന്നായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കഠിന ശ്രമങ്ങൾ നടത്തി വരികയാണ്. ജനങ്ങളെ സുരക്ഷിതരായി വീടിനുള്ളിൽ തന്നെയിരിക്കാനാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. എന്നാൽ ഭീതിയുടെയും ആശങ്കയുടെയും ഈ സാഹചര്യത്തിലും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രോഗികളുടെ ജീവനായി പോരാടുന്ന ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകരുണ്ട്. നമുക്ക് വേണ്ടി അവർ ചെയ്യുന്ന സേവനങ്ങൾക്കും തൃാഗങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
advertisement

രോഗികളെ പരിചരിക്കുന്നതിനായി സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും പോലും മറന്നിട്ടാണ് പലരും സമയം പോലും കണക്കാക്കാതെ ജോലി ചെയ്യുന്നത്. എന്നാൽ പറഞ്ഞു മനിസിലാക്കാൻ പറ്റുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളെ വീടിലാക്കി വരുന്ന അമ്മമാരുടെ അവസ്ഥയോ. കർണാടകയിൽ നിന്നും ഇത്തരത്തിൽ ഹൃ‌ദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

You may also like:മാധ്യമ പരസ്യങ്ങൾക്കെതിരായ നിലപാട് സോണിയ ഗാന്ധി തിരുത്തണം; NBA

advertisement

‍ [NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]COVID 19 | മോദി മഹാനെന്ന് ട്രംപ്; മരുന്ന് കയറ്റുമതിക്ക് തടസം വന്നത് ഇന്ത്യയ്ക്ക് ആവശ്യമായതിനാലെന്ന് അമേരിക്കൻ പ്രസിഡന്റ് [NEWS]

ആരോഗ്യപ്രവര്‍ത്തകരുടെ കർത്തവ്യബോധത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും നേര്‍ക്കാഴ്ച കൂടിയാണ് കർണാടക ബെൽഗാമിലെ സർക്കാർ ആശുപത്രിയ്ക്ക് മുന്നിലെ ദൃശ്യങ്ങൾ. ആശുപത്രിയിൽ നഴ്സായ അമ്മയെ കാണാനെത്തിയതാണ് മൂന്ന് വയസുകാരിയായ ഐശ്വര്യ എന്ന കുഞ്ഞ്. അച്ഛനൊപ്പം എത്തിയ അവൾ അമ്മയെക്കാണാനായി തുടർച്ചയായി കരയുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കൊറൊണ ഐസോലേഷൻ വാര്‍ഡിൽ സേവനം അനുഷ്ഠിക്കുകയാണ് കുട്ടിയുടെ അമ്മ സുനന്ദ. അതുകൊണ്ട് തന്നെ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ഇവർ വീട്ടിലേക്ക് പോകാറില്ല. ആശുപത്രി അധികൃതർ തന്നെ ഒരുക്കിയ ഹോട്ടൽ മുറിയിലാണ് താമസം.

advertisement

15 ദിവസങ്ങൾക്ക് ശേഷം അച്ഛനൊപ്പം അമ്മയെ കാണാനെത്തിയതാണ് ആ കുരുന്ന്. അമ്മ താമസിക്കുന്ന ഹോട്ടലിന് വെളിയിൽ കുറച്ച് ദൂരെയായി അച്ഛനൊപ്പം കാത്തു നിന്നു. ഹോട്ടലിന് മുന്നിലെത്തിയ സുനന്ദ എന്നാൽ കുഞ്ഞിനരികിലേക്ക് പോകാനാകാതെ അവിടെ തന്നെ നിന്ന് ഐശ്വര്യയെ കണ്ട് കണ്ണീരണിഞ്ഞു. അമ്മയുടെ അടുത്തേക്ക് പോകാനായി കൈകൾ നീട്ടി ഐശ്വര്യ കരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. അമ്മയും മകളും കയ്യെത്തുന്ന അകലത്തിൽ നിന്ന് നിയന്ത്രിക്കാനാകാത്ത വിധം കരയുന്ന വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

advertisement

വീഡിയോ ശ്രദ്ധയിൽപ്പെട്ട കർണാടക മുഖ്യമന്ത്രിക്കും കണ്ണീരടക്കാനായില്ല. ഭക്ഷണം പോലും കഴിക്കാതെ അമ്മയ്ക്കായി കരയുന്ന കുഞ്ഞിന്റെ സങ്കടം സഹിക്കാനാകുന്നില്ലെന്നായിരുന്നു പ്രതികരണം. തുടർന്ന് സുനന്ദയെ നേരിട്ട് വിളിച്ച് നിസ്വാർഥ സേവനത്തിന്റെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു മുഖ്യമന്ത്രി യെദ്യൂരപ്പ. സുനന്ദയെപ്പോലെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കൊറോണ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കരയുന്ന മകളെ ദൂരെ നിന്ന് കണ്ട് കണ്ണീരണിഞ്ഞ് നഴ്സായ അമ്മ: മുഖ്യമന്ത്രിയെപ്പോലും കരയിച്ച കാഴ്ച കര്‍ണ്ണാടകയിൽ
Open in App
Home
Video
Impact Shorts
Web Stories