ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിമർശനവുമായി ന്യൂസ് ബ്രോഡ്കാസ്റ്റേസ് അസോസിയേഷൻ (NBA). കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴികെയുള്ള ടിവി, പ്രിന്റ്, ഓൺലൈൻ മീഡിയ പരസ്യങ്ങളെ രണ്ടുവർഷത്തേക്ക് സർക്കാർ പൂർണ്ണമായും നിരോധിക്കണമെന്ന് സോണിയാ ഗാന്ധി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് NBA രംഗത്തെത്തിയിരിക്കുന്നത്.
'സ്വന്തം ജീവനെക്കുറിച്ച് പോലും ആശങ്കയില്ലാതെ മാധ്യമപ്രവർത്തകർ മഹാമാരിയെക്കുറിച്ചുള്ള വാർത്തകൾ നൽകി തങ്ങളുടെ ദേശീയ കടമ നിർവഹിക്കുന്ന ഈ സാഹചര്യത്തിൽ, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരമൊരു പ്രസ്താവന തീര്‍ത്തും നിരാശാജനകമാണ്..' എന്നാണ് NBA പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
'ഒരു വശത്ത് സാമ്പത്തിക മാന്ദ്യം മൂലം ഇലക്ട്രോണിക് മീഡിയയിൽ പരസ്യ വരുമാനത്തിൽ ഇടിവുണ്ടായി. മറുവശത്ത് ലോക്ക് ഡൗൺ മൂലം വ്യവസായങ്ങളും ബിസിനസുകളും നിർത്തിവച്ചതു കൊണ്ടുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും. ഇതിനെല്ലാം പുറമെ റിപ്പോര്‍ട്ടര്‍മാരുടെയും പ്രൊഡക്ഷന്‍ സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പാക്കാൻ ന്യൂസ് ചാനലുകൾ വളരെയധികം തുക ചിലവഴിക്കുന്നുമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ പരസ്യങ്ങൾക്ക് വിലക്കേര്‍പ്പെടുത്തണമെന്ന നിർദേശം കോണ്‍ഗ്രസ് അധ്യക്ഷ ഉയർത്തിയിരിക്കുന്നത് ഉചിതമായ സമയത്തല്ല പുറമെ തീർത്തും ഏകപക്ഷീയവുമാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് മുന്നിൽ വച്ച ഇത്തരമൊരു നിർദേശം കോൺഗ്രസ് അധ്യക്ഷ പിൻവലിക്കണമെന്നും NBA ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിർദേശങ്ങൾ സോണിയ മുന്നോട്ട് വച്ചത്. പിഎം കെയേഴ്സ് ഫണ്ടിലെ മുഴുവൻ തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം, സർക്കാർ പരസ്യങ്ങൾ, ഡൽഹിയിലെ 20,000 കോടി രൂപയുടെ സൗന്ദര്യവത്ക്കരണം,ഔദ്യോഗിക വിദേശ പര്യടനങ്ങൾ എന്നിവ നിർത്തിവയ്ക്കണം തുടങ്ങിയവയായിരുന്നു മുഖ്യനിർദേശങ്ങൾ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.