Also Read- ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് ആക്ഷേപം
നവംബർ 4 ന് സിസേറിയൻ വഴി കുഞ്ഞിന് ജന്മം നൽകിയപ്പോൾ കോവിഡ് -19 ബാധിതയായ ടൗൺസെന്റ് കോമയിലായിരുന്നു, മാഡിസണിലെ എസ്എസ്എം ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജീവിതത്തിനും മരണത്തിനുമിടയിൽ 75 ദിവസം ഈ അമ്മ ചെലവഴിച്ചു. എന്നാൽ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തിയ കെൽസി മാഡിസണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ദിവസമായ ജനുവരി 27 നാണ് കുഞ്ഞിനെ ആദ്യമായി കാണുന്നത്. തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമുള്ള പെൺ കുഞ്ഞിന് ലൂസി എന്നാണ് പേരിട്ടിരിക്കുന്നത്.
advertisement
Also Read- 'അർബുദം എങ്ങനെ തടയാം': ലോക കാ൯സർ ദിനത്തിന്റെ ചരിത്രവും സവിശേഷതകളും
കുഞ്ഞിനെ മാറോടണച്ച ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ടപ്പോൾ തന്നെ അവൾ തന്നെ നോക്കി ചിരിച്ചെന്നും താൻ ആരാണെന്ന് അവൾക്ക് കൃത്യമായി അറിയാമെന്നും ആ അമ്മ പറഞ്ഞു. കോവിഡ് 19 രോഗബാധിതയായ ഒരു അമ്മ കുഞ്ഞിനെ പ്രസവിച്ചത് ഈ ആശുപത്രിയിൽ വളരെ അപൂർവമായ ഒന്നായിരുന്നുവെന്ന് എസ്എസ്എം ഹെൽത്ത് വിസ്കോൺസിൻ റീജിയൺ വനിതാ നവജാത ആരോഗ്യ മെഡിക്കൽ ഡയറക്ടറായ ഡോ. ജെന്നിഫർ ക്രുപ്പ് പറഞ്ഞു.
കെൽസി ടൗൺസെൻഡ് ആശുപത്രിയിൽ എത്തുമ്പോൾ അവരുടെ ഓക്സിജൻ സാച്ചുറേഷൻ നില വളരെ കുറവായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനും മറ്റ് അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കാവുന്ന തരത്തിലായിരുന്നു സ്ഥിതി. കുഞ്ഞിന്റെ ചർമ്മത്തിന് ചാരനിറവും നീല നിറവും കലർന്നിരുന്നുവെന്ന് ഡോ. തോമസ് ലിറ്റിൽഫീൽഡ് ബുധനാഴ്ച ഇമെയിൽ വഴി പറഞ്ഞു.
Also Read-ഉയർന്ന കോവിഡ് നിരക്ക്: കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ
ടൗൺസെന്റിന് ഡിസംബർ അവസാനത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ കരുതിയിരുന്നു. എന്നാൽ പിന്നീട് നില മെച്ചപ്പെടാൻ തുടങ്ങി. തുടർന്ന് ടൗൺസെന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ജനുവരി പകുതിയോടെ ഒരു വെന്റിലേറ്റർ കൂടി ഊരിമാറ്റി.
ടൗൺസെന്റിന്റെ ഭർത്താവ് ഡെറിക് ടൌൺസെന്റ് ഈ അനുഭവത്തെ തന്റെ ജീവിതത്തിലെ വലിയ ഒരു കടമ്പ എന്നാണ് വിശേഷിപ്പിച്ചത്. കെൽസിയെ പിന്തുണയ്ക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്തതായും അവൾ പൂർവ്വസ്ഥിതിയിലെത്താൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അവളെ നഷ്ടപ്പെടുമെന്ന് കരുതിയ അവസരങ്ങൾ ഉണ്ടായതായും ഭർത്താവ് ഡെറിക് ടൌൺസെന്റ് പറഞ്ഞു. ലൂസിയുമൊത്തുള്ള കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അവൾ അവളുടെ അമ്മയെ തിരയുകയായിരുന്നുവെന്നും ഡെറിക് പറഞ്ഞു.