TRENDING:

28 വർഷത്തെ ദാമ്പത്യത്തിലെ ഭർത്താവിനെയും നാല് കുട്ടികളെയും ഉപേക്ഷിച്ച് 40-കാരി 24 വയസുകാരനൊപ്പം ഒളിച്ചോടി

Last Updated:

24-കാരനായ ചെറുപ്പക്കാരനുമായി കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹിതരായ സ്ത്രീകളുടെ പ്രണയവും ഒളിച്ചോട്ടവുമൊക്കെ സാധാരണ സംഭവമായികൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
advertisement

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലെ ഭവാനിഗഞ്ചില്‍ 40 വയസ്സുള്ള ഒരു സ്ത്രീ കാമുകനെ വിവാഹം കഴിക്കാനായി ഭര്‍ത്താവിനെയും നാല് കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടി. ജാനകി ദേവിയാണ് തന്നേക്കാള്‍ 16 വയസ്സ് കുറവുള്ള ചെറുപ്പക്കാരനെ വിവാഹം കഴിക്കാനായി കുടുംബത്തെ ഉപേക്ഷിച്ചുപോയത്. 24-കാരനായ ചെറുപ്പക്കാരനുമായി കഴിഞ്ഞ നാല് വര്‍ഷമായി ജാനകി ദേവി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഒരു ബന്ധുവീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജാനകി ദേവി വിവാഹിതയായിട്ട് 28 വര്‍ഷമായി. ഇവരുടെ മൂത്ത മകള്‍ക്ക് 18 വയസ്സും രണ്ടാമത്തെ കുട്ടിക്ക് 16 വയസ്സും മൂന്നാമത്തെ കുട്ടിക്ക് 12 വയസ്സും ഇളകുട്ടിക്ക് എട്ട് വയസ്സുമാണ് പ്രായം. എന്നാല്‍ തന്നേക്കാള്‍ 16 വയസ്സ് കുറവുള്ള  കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടി മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സ്ത്രീ പറഞ്ഞതായി ആജ് തക് റിപ്പോര്‍ട്ട് ചെയ്തു.

advertisement

മുംബൈയില്‍ ടൈല്‍ പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു ജാനകി ദേവിയുടെ ഭര്‍ത്താവ് രാംചരൺ പ്രജാപതി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നറിഞ്ഞ് ഇയാള്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ ഇതോടെ കാമുകനുമായി കാണുന്നത് ജാനകിക്ക് തടസമായെന്നും ഇതേച്ചൊല്ലി രണ്ടുപേരും തമ്മില്‍ പതിവായി വഴക്കിട്ടതായും രാംചരൺ പറഞ്ഞു.

ഏതാണ്ട് ഒരു വര്‍ഷം  മുമ്പ് ജാനകി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ പിന്നീട് കുറച്ചുമാസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തി. അന്ന് അവര്‍ ഭര്‍ത്താവിനോട് ക്ഷമാപണം നടത്തുകയും കുടുംബത്തിനൊപ്പം ജീവിക്കാന്‍ തരുമാനിക്കുകയും ചെയ്തു. അടുത്തിടെ ഇവര്‍ വീണ്ടും വീട് വിട്ടിറങ്ങിപോകുകയായിരുന്നു. ഇത്തവണ ഒളിച്ചോടിയത് കാമുകനെ വിവാഹം കഴിക്കാനാണ്.

advertisement

രാംചരൺ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്റ്റേഷനില്‍വച്ച് ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തി. ജാനകി കാമുകനൊപ്പം തന്നെ പോകാന്‍ തീരുമാനിച്ചു. അതേസമയം, നാല് കുട്ടികളും രാംചരണിനൊപ്പം തുടരും. ഭാര്യ തന്നെ എന്തെങ്കിലും ചെയ്‌തേക്കുമെന്ന് ഭയക്കുന്നതായി രാംചരണ്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടാണ് അവരെ കാമുകനൊപ്പം വിട്ടതെന്നും അയാള്‍ അറിയിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പില്‍ എത്തിയതോടെ കാമുകനൊപ്പം താമസിക്കുകയാണെന്നും കുട്ടികളുടെ അസാന്നിധ്യം നേരിടില്ലെന്നും ജാനകി പറഞ്ഞതായാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
28 വർഷത്തെ ദാമ്പത്യത്തിലെ ഭർത്താവിനെയും നാല് കുട്ടികളെയും ഉപേക്ഷിച്ച് 40-കാരി 24 വയസുകാരനൊപ്പം ഒളിച്ചോടി
Open in App
Home
Video
Impact Shorts
Web Stories