3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതിൽ 600 ഓളം ഇനങ്ങൾ വിഷമുള്ളവയാണ്. നിർഭാഗ്യവശാൽ, നീളമേറിയ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷമുള്ളതെന്നാണ് ആളുകളുടെ ധാരണ. എന്നാൽ ഇത് തെറ്റാണ്. എല്ലാ വലിപ്പത്തിലുള്ള പാമ്പുകളിലും വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്.
ഈ ലോക സർപ്പ ദിനത്തിൽ നിങ്ങളെ ഭയപ്പെടുത്തുന്ന പാമ്പുകളെക്കുറിച്ച് കൂടുതലറിയാം. പാമ്പുകളെക്കുറിച്ചുള്ള അതിശയകരമായ ചില വസ്തുതകൾ ഇതാ:
- ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷ പാമ്പാണ് രാജവെമ്പാല. മുട്ടയിടുന്നതിന് കൂടുണ്ടാക്കുന്ന ലോകത്തിലെ ഒരേയൊരു പാമ്പ് രാജവെമ്പാലയാണ്.
- പറക്കുന്ന പാമ്പുകൾ നിലവിലുണ്ട്. ഇവയ്ക്ക് പക്ഷികളെപ്പോലെയോ വവ്വാലുകളെ പോലെയോ പറക്കാൻ കഴിയില്ല. എന്നാൽ അവയുടെ വാരിയെല്ലുകളുടെ സഹായത്തോടെ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേയ്ക്കും മറ്റും ചെറിയ ദൂരത്തിൽ പറക്കാൻ കഴിയും.
- പാമ്പുകൾക്ക് ചെവികളില്ല. എന്നാൽ എങ്ങനെ അവർ ശബ്ദം തിരിച്ചറിയുന്നുവെന്നല്ലേ? പാമ്പുകളുടെ താഴത്തെ താടിയെല്ലിലെ അസ്ഥികൾക്ക് വെള്ളത്തിൽ നിന്നോ നിലത്ത് നിന്നോ ഉള്ള ശബ്ദ തരംഗങ്ങൾ തിരിച്ചറിയാൻ സാധിക്കും.
- കൈയും കാലും ഇല്ലാത്ത പാമ്പുകൾ എങ്ങനെ ഉയരത്തിൽ കയറുമെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ പാമ്പുകളുടെ കാര്യത്തിൽ കാലും കൈയുമില്ലെങ്കിലും ഇവ വയറിലെ ചെതുമ്പലിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ ഉയരമുള്ള മരങ്ങളിലും മറ്റും കയറും.
- പാമ്പിന്റെ വിഷം അവയുടെ ഉമിനീരിന്റെ മറ്റൊരു രൂപമാണ്. ഇരയെ നിശ്ചലമാക്കുന്നതിനും ഭക്ഷണം ദഹിപ്പിക്കുന്നതിനും ശത്രുക്കൾക്കെതിരെ പ്രതിരോധമായും പാമ്പുകൾ വിഷം ഉപയോഗിക്കുന്നു.
- പാമ്പിന് വിഷം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. നാഡീ സംബന്ധമായ ചില അസുഖങ്ങൾക്ക് പാമ്പിന്റെ വിഷത്തിലെ ഘടകങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകൾ ഉപയോഗിക്കാറുണ്ട്. വേദനസംഹാരികൾ പോലുള്ള മരുന്നുകളാണ് ഇത്തരത്തിൽ വികസിപ്പിക്കാറുള്ളത്.
- ചില പാമ്പുകൾ മുട്ടയിടുന്നതിന് പകരം കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. അത്തരം പാമ്പുകളിലൊന്നാണ് അണലി.
- പരിണാമം മൂലം ചില പാമ്പുകൾക്ക് ഇൻഫ്രാറെഡ് രശ്മികളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ചൂട് തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. തണുത്ത രക്തമുള്ള ഈ ഉരഗങ്ങൾക്ക് ചൂട് രക്തമുള്ള ഇരകളുടെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന ചൂട് മനസിലാക്കി ഇവയെ ആക്രമിക്കാൻ കഴിയും.
- പാമ്പുകൾക്ക് കാഴ്ചശക്തിയും കേൾവിയും പരിമിതമാണ്. എന്നാൽ അവയ്ക്ക് മണം പിടിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. പാമ്പുകൾ നാവുകൊണ്ട് മണപിടിക്കും. അതുകൊണ്ടാണ് പാമ്പുകൾ എപ്പോഴും നാവ് പുറത്തിടുന്നത്.
- ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പാണ് ഗ്രീൻ അനക്കോണ്ട.
advertisement
advertisement
advertisement
advertisement
Summary: A few facts to have an awareness on World Snake Day
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2021 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ന് ലോക സർപ്പ ദിനം: പേടിക്കണ്ട; പാമ്പിനേക്കുറിച്ച് അതിശയകരമായ ചില വസ്തുതകൾ