ഒരാളുടെ കൈയിൽ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകൾക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണിൽ ഒപ്പിയെടുത്തത്. മേൽക്കൂരയുടെയും മരങ്ങളുടെയും തെരുവുകളുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അൽപനേരം പറന്ന ശേഷം ഒരു മേൽക്കൂരയിൽ വന്നിരിക്കുന്ന തത്ത, ശബ്ദം കേൾക്കുന്നതോടെ വീണ്ടും പറക്കാൻ തുടങ്ങുന്നു. വീണ്ടും പറന്ന തത്ത പിന്നീട് ഒരു കാറിന് മുകളിൽ വന്നിരിക്കുന്നതായാണ് കാണുന്നത്.
advertisement
ട്വിറ്ററിൽ നിരവധി പേരാണ് കൗതുകം നിറഞ്ഞ ഈ വിഡിയോ പങ്കുവെച്ചത്. എന്നാൽ എവിടെ നടന്ന സംഭവമാണെന്നോ എന്ന് സംഭവിച്ചതാണെന്നോ വ്യക്തമല്ല.
Also Read- കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ സീലിംഗ് ഫാൻ പൊട്ടിവീണു; വീഡിയോ വൈറൽ
Also Read- വിവാഹത്തിന് വന്ന അതിഥികൾ തമ്മിൽ വടംവലി; കല്യാണമണ്ഡപത്തിലെ വീഡിയോ വൈറൽ
അതേസമയം, കൗതുകകരമായ നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. ഡ്രോൺ ആവശ്യമില്ലെന്നും ഇങ്ങനെയൊരു തത്ത മതിയെന്നുമാണ് ഒരാൾ കമന്‍റ് ചെയ്തത്. ഇങ്ങനെ പറക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ടെന്ന് മറ്റൊരാൾ പറയുന്നു. ഈ തത്ത ഒരു ഫിലിം മേക്കറാകുമെന്നാണ് മറ്റൊരാളുടെ കമന്റ്.