കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ സീലിംഗ് ഫാൻ പൊട്ടിവീണു; വീഡിയോ വൈറൽ

Last Updated:

അത്താഴം കഴിക്കവേ കുട്ടിയുടെയും അച്ഛന്റെയും ഇടയിലേക്കാണ് ഫാൻ പൊട്ടിവീണത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
നിങ്ങൾ എപ്പോഴെങ്കിലും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ താഴെ വീണാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? വേഗത്തിൽ കറങ്ങുന്ന ഫാൻ കാണുമ്പോൾ അത് താഴെ വീഴുമോ എന്ന് നിങ്ങൾ ഭയപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഈ വീഡിയോ കണ്ടാൽ ആ ഭയം നിങ്ങൾക്ക് തോന്നിയേക്കാം. ഒരു വിയറ്റ്നാമീസ് കുടുംബം അത്താഴം കഴിക്കുന്നതിനിടെ അവരുടെ സീലിംഗ് ഫാൻ താഴേയ്ക്ക് വീഴുന്ന കാഴ്ച്ചയാണ് വീഡിയോയിലുള്ളത്.
വൈറൽഹോഗ് പങ്കുവച്ച ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാനിന് താഴെയിരുന്നാണ് കുടുംബം അത്താഴം കഴിച്ചതെങ്കിലും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കുട്ടിയുടെ ഇരുവശത്തുമായി ഫാനിന്റെ ബ്ലേഡുകൾ പതിച്ചത്. എങ്കിലും കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയില്ല. എന്നാൽ സംഭവം കുടുംബത്തെ ഞെട്ടിച്ചു.
വൈറലായ വീഡിയോയിൽ, ആറംഗ കുടുംബം നിലത്ത് പായയിൽ ഇരുന്ന് അത്താഴം കഴിക്കുന്നത് കാണാം. തുടർന്ന് ഒരു ശബ്ദം കേൾക്കുമ്പോൾ കുട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് കാണാം. അവൻ ഫാനിലേക്ക് നോക്കി നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അത് കുട്ടിയുടെയും അച്ഛന്റെയും ഇടയിലേയ്ക്ക് പതിച്ചു. ബാക്കി കുടുംബാംഗങ്ങളെല്ലാം ഇത് കണ്ട് ഞെട്ടി. അമ്മ ഓടി വന്ന് കുട്ടിയെ കെട്ടിപ്പിടിക്കുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്ക് ശേഷം, കുടുംബം അത്താഴം കഴിക്കാൻ വീണ്ടും ആരംഭിക്കുന്നതും വീഡിയോയിൽ കാണാം. പിതാവ് ഫാൻ എടുത്ത് മാറ്റിവയ്ക്കുന്നതും വീഡിയോയിലുണ്ട്.
advertisement
ഈ വീഡിയോ ഇതുവരെ 44000ത്തിലധികം ആളുകൾ കണ്ടു. പലരും വീഡിയോ കണ്ട് ഞെട്ടി. ഇത് നമ്മിൽ ആർക്കും സംഭവിക്കാമെന്ന് ചിലർ കമന്റുകൾ രേഖപ്പെടുത്തി. ആർക്കും പരിക്കേൽക്കാത്തതിനാൽ കുടുംബം എത്ര ഭാഗ്യവാനാന്മാരാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. കുടുംബത്തെ കാവൽ മാലാഖമാർ രക്ഷിച്ചുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.
വൈറൽഹോഗ് പലപ്പോഴും ഇത്തരത്തിലുള്ള അത്ഭുതകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
advertisement
പരിശീലന വേളയിൽ പാരച്യൂട്ട് പൂർണ്ണമായും തുറക്കാത്തതിനെ തുടർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ ബ്രിട്ടീഷ് സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യുഎസ് സൈനികർക്കൊപ്പമുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ലോ ഓപ്പണിംഗ് (ഹാലോ) ജമ്പിനിടെയാണ് സൈനികൻ അപകടത്തിൽപ്പെട്ടത്. ജൂലൈ ആറിനാണ് സംഭവം. കാലിഫോർണിയയിലെ ഒരു വീടിന്റെ മേൽക്കൂരയിലേയ്ക്കാണ് അപകടത്തിൽപ്പെട്ട സൈനികൻ വീണത്. സൈനികന്റെ ഐഡന്റിറ്റി ബ്രിട്ടീഷ് എംബസി വെളിപ്പെടുത്തിയില്ല.
കാലിഫോർണിയ നാഷണൽ ഗാർഡ് ബേസിന്റെ ക്യാമ്പ് റോബർട്ട്സാണ് ഈ അഭ്യാസ പ്രകടനം നടത്തിയതെന്ന് നാഷണൽ ഗാർഡ് വക്താവ് മിലിട്ടറി ഡോട്ട് കോമിനോട് പറഞ്ഞു. പാരച്യൂട്ട് തുറക്കുന്നതിൽ സംഭവിച്ച തകരാറിനെ തുടർന്ന് ലോസ് ഏഞ്ചൽസിൽ നിന്ന് 322 കിലോമീറ്റർ വടക്ക് മാറിയാണ് അപകടമുണ്ടായത്. ആൾത്താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർത്ത് അടുക്കളയിലേയ്ക്കാണ് സൈനികൻ വീണത്. വീടിനുള്ളിലേയ്ക്ക് ഇടിച്ചിറങ്ങിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
advertisement
Summary: Ceiling Fan Drops on Vietnamese Family Having Dinner, Terrifying Video Goes Viral
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുടുംബം ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ സീലിംഗ് ഫാൻ പൊട്ടിവീണു; വീഡിയോ വൈറൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement