TRENDING:

കോവിഡ് പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റി ഒരു വനിതാ സംഘടന; മാസ്ക് നിർമാണത്തിലൂടെ നേടിയത് 30 ലക്ഷം രൂപ

Last Updated:

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ മാസ്‌കിന്റെ നിർമാണത്തിലൂടെയാണ് അസാധാരണമായ ഈ നേട്ടം സ്ത്രീകളുടെ ആ സംഘടന കൈവരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വ്യാപനം മൂലമുണ്ടായ സാമൂഹ്യവും സാമ്പത്തികമായ പരാധീനതകളോട് കോടിക്കണക്കിന് ജനങ്ങൾ പട പൊരുതുമ്പോൾ ഒരു വനിതാ സംഘടനയുടെ പ്രവർത്തനം മാതൃകാപരമായി മാറുകയാണ്. തെലങ്കാനയിലെ നാരായണപ്പേട്ട് എന്ന ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ഒരു സ്വയം സഹായ സംഘം കോവിഡ് പ്രതിസന്ധി തുറന്നു തന്ന സാധ്യത പ്രയോജനപ്പെടുത്തി തൊഴിലുകൾ സൃഷ്ടിക്കുകയും 25 ലക്ഷം രൂപ വരുമാനം നേടുകയും ചെയ്തുകൊണ്ട് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
advertisement

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ മാസ്‌കിന്റെ നിർമാണത്തിലൂടെയാണ് അസാധാരണമായ ഈ നേട്ടം സ്ത്രീകളുടെ ആ സംഘടന കൈവരിച്ചത്. വളരെക്കാലത്തെ അധ്വാനത്തിലൂടെ അവർ ധാരാളം മാസ്കുകൾ വിപണിയിലെത്തിക്കുകയും വിവിധ വിഭാഗം ജനങ്ങളുടെ അടിയന്തിരമായ ആവശ്യം നിറവേറ്റുകയും ചെയ്തു. നാരായണപ്പേട്ട് ജില്ലാ കളക്റ്റർ അവർക്ക് 30 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുകയും വൻതോതിൽ മാസ്കുകൾ നിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Also Read- 'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; രണ്ടാം പിണറായി സർക്കാരിന് അമൂലിന്റെ സമ്മാനം

advertisement

ജില്ലാ ഗ്രാമ വികസന ഏജൻസിയുടെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായും ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചും 6  ലക്ഷം മാസ്‌കുകളാണ് അവർ നിർമിച്ചത്. അതിലൂടെ ലോക്ക്ഡൗൺ കാലത്ത് 25 മുതൽ 30 ലക്ഷം രൂപ വരെ വരുമാനമായി നേടാനും അവർക്ക് കഴിഞ്ഞു.

കോവിഡിനോടുള്ള കൂട്ടായ യുദ്ധത്തിൽ മാസ്ക് ഒരു അവിഭാജ്യ ഘടകമാണെന്നിരിക്കെ ഈ വനിതാ സംഘത്തിന്റെ പ്രവർത്തനം തീർത്തും ശ്ലാഘനീയമാണ്. നിലവിൽ 3000 ത്തിലധികം തൊഴിലാളികളാണ് വ്യത്യസ്ത മോഡലുകളിലുള്ള മാസ്കുകൾ നിർമിക്കാനായി പ്രയത്നിക്കുന്നത്. സാധാരണ മാസ്കുകൾക്ക് പുറമെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ആയുർവേദ മാസ്കുകളും അവർ പുറത്തിറക്കുന്നുണ്ട്.

advertisement

ഇക്കത്ത് കോട്ടൺ, പോച്ചംപള്ളി സിൽക്ക്, നാരായണപ്പേട്ട് നൂൽ, 100% സിൽക്ക് തുടങ്ങിയ വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഉപയോഗിച്ച് അവർ മാസ്കുകൾ നിർമിക്കുന്നു.

Also Read- കുട്ടികളെ സമർത്ഥരായി വളർത്തണോ? എങ്കിൽ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം

ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് പ്രവർത്തനം നടത്തവെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുടെ മാസ്കുകൾക്ക് വലിയ പ്രചാരം ലഭിച്ചത്. ഓൺലൈൻ പ്രചാരത്തിനായി  ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും അവർ ഉപയോഗിച്ചിരുന്നു. അതിലൂടെ സർക്കാർ സംഘടനകൾ, ഐ ടി കമ്പനികൾ, ട്രെയ്ഡ് സംഘടനകൾ, അഭിനേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവർക്ക് പ്രതികരണങ്ങൾ ലഭിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹൈദരാബാദ് മെട്രോ റെയിൽ, ഫിക്കി, രാംകീ തുടങ്ങിയ സംഘടനകളും സിനിമാ രംഗത്ത് നിന്ന് വിജയ് ദേവരകൊണ്ട, തബു, ഫറഖാൻ തുടങ്ങിയവരും അവർക്ക് മാസ്കിനുള്ള ഓർഡർ നൽകിയിട്ടുണ്ട്. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഡിലോയിറ്റ് 63,000 മാസ്കുകൾക്കാണ് ഓർഡർ നൽകിയത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഈ സംഘം ആരുണ്യ എന്ന ബ്രാൻഡ് നെയിം സ്വീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ കൂടുതൽ വ്യാപകമായ പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുള ഉത്പ്പന്നങ്ങൾ, അച്ചാർ തുടങ്ങിയവയും ഇപ്പോൾ അവർ വിപണിയിൽ എത്തിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് പ്രതിസന്ധിയെ സാധ്യതയാക്കി മാറ്റി ഒരു വനിതാ സംഘടന; മാസ്ക് നിർമാണത്തിലൂടെ നേടിയത് 30 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories