'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; രണ്ടാം പിണറായി സർക്കാരിന് അമൂലിന്റെ സമ്മാനം

Last Updated:

സമകാലിക വിഷയങ്ങളെ പോസ്റ്റര്‍ രൂപത്തില്‍ രസകരമായി പങ്കുവെക്കുന്നത് അമൂല്‍ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്.

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച വിഷയമാക്കി അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ വൈറലായി. ‘TRIWONDRUM’ എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. പോസ്റ്ററില്‍ വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയന്റെ കാരിക്കേച്ചറുമുണ്ട്. അതോടൊപ്പം അമൂല്‍ 'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്' എന്നും എഴുതിയിട്ടുണ്ട്.
സമകാലിക വിഷയങ്ങളെ പോസ്റ്റര്‍ രൂപത്തില്‍ രസകരമായി പങ്കുവെക്കുന്നത് അമൂല്‍ ഇന്ത്യയുടെ പതിവ് രീതിയാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ വിജയത്തെയും ബംഗാളില്‍ മമതയുടെ വിജയത്തെയും അമൂല്‍ പോസ്റ്ററിലൂടെ പങ്കുവെച്ചു.
advertisement
Mk Stalwin എന്നാണ് എം കെ സ്റ്റാലിന്റെ പോസ്റ്ററിലെ തലക്കെട്ട്. Delicious Mix in Kitchens എന്ന് ഡിഎംകെ ഹൈലൈറ്റ് ചെയ്ത് നൽകിയിട്ടുമുണ്ട്.
advertisement
She 'Didi' it again! എന്ന തലക്കെട്ടോടെയാണ് മമതാ ബാനർജിയുടെ വിജയത്തുടർച്ചയെ സൂചിപ്പിക്കുന്ന പോസ്റ്റർ. Enjoy TrinAmul എന്നും കുറിച്ചിട്ടുണ്ട്.
advertisement
കേരളത്തിൽ ആകെയുള്ള 140 സീറ്റുകലിൽ 99ഉം വിജയിച്ചാണ് പിണറായി വിജയൻ ഭരണത്തുടർച്ച നേടിയത്. യുഡിഎഫിന് 41 സീറ്റുകളും ലഭിച്ചു. ഒരു സീറ്റുണ്ടായിരുന്ന എൻഡിഎ ഇത്തവണ സംപ്യൂജ്യരായി. പ്രതിസന്ധി കാലത്തെ പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ ജനപിന്തുണയും എൽഡിഎഫിന് അനുകൂലമായെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
തമിഴ്നാട്ടിൽ ആകെയുള്ള 234 സീറ്റിൽ 159 സറ്റുകൾ നേടിയാണ് ഡിഎംകെ സംഖ്യം ഭരണം പിടിച്ചത്. നിലവിലെ ഭരണകക്ഷിയായിരുന്ന എഐഎഡിഎംകെ സഖ്യത്തിന് 75 സീറ്റുകളാണ് ലഭിച്ചത്. എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യ പ്രതിജ്ഞ ചെയ്യും.
advertisement
വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന പശ്ചിമബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 213ഉം സ്വന്തമാക്കിയാണ് മമതാ ബാനർജി ഭരണം നിലനിർത്തിയത്. ബിജെപിക്ക് 77 സീറ്റുകളാണ് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമിൽ മത്സരിച്ച മമത ബാനർജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഗോഡ്‌സ് ഓണ്‍ സ്‌നാക്ക്'; രണ്ടാം പിണറായി സർക്കാരിന് അമൂലിന്റെ സമ്മാനം
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement