വ്യാഴാഴ്ച തിരികെ വെച്ച തൊണ്ടിമുതലിനു കൂടെ ‘സോറി’ എന്ന
ഒരു സന്ദേശവും അവർ എഴുതിയിട്ടുണ്ട്. ബോക്സിനകത്ത് പോലീസുകാർ കണ്ടെത്തിയ കുറിപ്പിങ്ങനെയാണ്, “മാപ്പ്- ഇത് കൊറോണ വാക്സിനാണ് എന്നെനിക്കറിയില്ലായിരുന്നു". മോഷ്ടാക്കളെ കണ്ടെത്താൻ ചായക്കടക്കടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച അർദ്ധ രാത്രിയാണ് ഇതുവരെ തിരിച്ചറിയാനാവാത്ത രണ്ട് മോഷ്ടാക്കൾ ജിന്ദ് സിവിൽ ഹോസ്പിറ്റലിലെ സ്റ്റോർ റൂമിലേക്ക് അതിക്രമിച്ച് കയറുകയും 182 കോവിഷീൽഡ് ഡോസുകളും 440 കോവാക്സിൻ ഡോസുകളുമടങ്ങുന്ന പെട്ടിയുമായി കടന്നു കളയുകയും ചെയ്തത്. ആശുപത്രിയിലെ സ്റ്റോർ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും മോഷ്ടാക്കൾ തകർത്തിരുന്നു.
advertisement
രാവിലെ ഡ്യൂട്ടിക്കെത്തിയ നഴ്സിനെയാണ് ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്വീപ്പർ സ്റ്റോർ റൂമിന്റെ ലോക്കുകൾ ആരോ പൊളിച്ചിട്ടുണ്ടെന്നും വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചത്. അതേസമയം ആശുപത്രിയിലുണ്ടായിരുന്ന ലാപ്ടോപ്പും 50,000 രൂപയും കള്ളന്മാർ കൊണ്ട് പോയിരുന്നില്ല. എന്നാൽ വാക്സിൻ ഡോസുകൾ മോഷണം പോയതോടെ ജില്ലയിലെ ആളുകൾക്ക് കുത്തിവെക്കാൻ വാക്സിൻ സ്റ്റോക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് രണ്ടാം വ്യാപന പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല കോവിഡ് അവലോകന യോഗം ചേരും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാൾ സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗാൾ സന്ദർശിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നത്.
കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി ഇന്നലെ സ്വമേധയ കേസെടുത്തിരുന്നു, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷൻ, ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചിട്ടുണ്ട്.
Summary: As many as 700 doses of Covid vaccines stolen from a hospital returned by unidentified thieves
Keywords: Haryana hospital, jind, covid vaccine, vaccine stolen, covishield, covaxin, vaccine doses, thief, ഹരിയാന, കള്ളൻ, കോവിഡ്, കോവിഡ് വാക്സിൻ, ആശുപത്രി, വാക്സിൻ മോഷണം
