മുൻപ് ആളെ തിരിച്ചറിയാനാകാത്ത വിധം മുടിയും താടിയും നീട്ടി വളര്‍ത്തിയായിരുന്നു താരം എത്തിയിരുന്നു. ഇതും ആരാധകരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു നേരെ വിപരീതമായാണ് ഇപ്പോഴത്തെ ലുക്ക്. പുതിയ ചിത്രമായ ഡി50- ക്ക് വേണ്ടിയുള്ളതാണോ അതോ താരം ക്ഷേത്രത്തിലെ വഴിപാടിന്റെ ഭാഗമായി തല മൊട്ടയടിച്ചതാണോ എന്നാണ് ആരാധകരുടെ സംശയം.
Also read-പോര്‍ക്കളത്തില്‍ തോക്കേന്തിയ നായകന്‍; ധനുഷിന്‍റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
advertisement
മക്കളായ യാത്ര, ലിംഗ എന്നിവരും മാതാപിതാക്കളായ കസ്തൂരി രാജ, വിജയലക്ഷ്മി എന്നിവരും ധനുഷിനൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു താരം കുടുംബസമേതം തിരുപ്പതി ദേവസ്ഥാനത്ത് എത്തിയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കഴുത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞ ധനുഷിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കഴിഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ്. ധനുഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. നീണ്ടമുടിയും കട്ടിയുള്ള താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും.
