TRENDING:

'ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ'; സത്യം ശിവം സുന്ദരം ഷൂട്ടിങ്ങില്‍ സംഭവിച്ചതിനെ കുറിച്ച് ഹരിശ്രീ അശോകന്‍

Last Updated:

തൃഷയ്ക്ക് എതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ തമിഴ്നാട്ടിലും ഹരിശ്രീ അശോകന്‍റെ ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെന്നിന്ത്യന്‍ ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെ നിരവധി പേരാണ് നടനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലിയോ സിനിമയുടെ റിലീസിന് ശേഷം നടന്ന അഭിമുഖത്തിലായിരുന്നു നടന്‍റെ വിവാദ പരാമര്‍ശം. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. ഇതിനെതിരെ നടി തൃഷ, സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു.
advertisement

തൃഷയുമായി കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന് നടൻ മൻസൂർ അലിഖാൻ; ചുട്ട മറുപടിയുമായി നടി

ഇപ്പോഴിതാ നടന്‍ ഹരിശ്രീ അശോകന്‍ മന്‍സൂര്‍ അലിഖാനെ കുറിച്ച് മുന്‍പ് നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സത്യം ശിവം സുന്ദരം സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

‘സിനിമയിൽ എന്നെയും ഹനീഫിക്കയെയും (കൊച്ചിന്‍ ഹനീഫ) മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.

advertisement

വീണ്ടും ചവിട്ടിയപ്പോള്‍ ഞാൻ നിർത്താൻ പറഞ്ഞു. ‘നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനിയെന്‍റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ലെന്ന്’ ഞാൻ പറഞ്ഞു.

advertisement

‘ഞാൻ പറഞ്ഞത് തമാശ, വീഡിയോ ആരോ എഡിറ്റ് ചെയ്തൂ’; പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍

പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്. ലീവിന് വീട്ടിൽ വരും.’ ഹരിശ്രീ അശോകൻ അഭിമുഖത്തില്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃഷയ്ക്ക് എതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ തമിഴ്നാട്ടിലും ഹരിശ്രീ അശോകന്‍റെ ഈ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ'; സത്യം ശിവം സുന്ദരം ഷൂട്ടിങ്ങില്‍ സംഭവിച്ചതിനെ കുറിച്ച് ഹരിശ്രീ അശോകന്‍
Open in App
Home
Video
Impact Shorts
Web Stories