'ഞാൻ പറഞ്ഞത് തമാശ, വീഡിയോ ആരോ എഡിറ്റ് ചെയ്തൂ'; പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
'തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു', മൻസൂർ അലി ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു
advertisement
“ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം" മൻസൂർ അലി ഖാൻ കുറിച്ചു.
advertisement
advertisement
advertisement
advertisement
കുറച്ചുനാൾ മുമ്പാണ് ലിയോയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മൻസൂർ അലിഖാന്‍റെ വിവാദ പരാമർശം ഉണ്ടായത്. നേരത്തെ ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്.
advertisement
advertisement