ടിജോ ജോൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫാഷൻ ഡയറക്ടർ അച്ചുവാണ് സംവിധാനം. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ഇതിനകം വൈറലാണ്. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയായ രേഷ്മയും ഫോട്ടോഷൂട്ടിലുണ്ട്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇന്ദ്രൻസും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
'ത്രൂ ദി ഓഷ്യൻ, ആന്റ് ഫാർ ബിയോണ്ട്' എന്നാണ് കൺസെപ്റ്റ്. ഡെനിം വേഷത്തിൽ അരണ്ട വെളിച്ചത്തിൽ ഡാർക്ക് മൂഡിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
advertisement
മലയാളത്തിൽ 250 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്താണ് ഇന്ദ്രൻസിന് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചത്. ആളൊരുക്കം സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. സിനിമയിൽ വസ്ത്രാലങ്കാര രംഗത്താണ് ഇന്ദ്രൻസ് ആദ്യം എത്തിയത്.
2019 ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും ഇന്ദ്രൻസിന് ലഭിച്ചു.
ഗോസ്റ്റ് റൈറ്റർ, അനുഗ്രഹീതൻ ആന്‍റണി, മെമ്പർ രമേശൻ 9-ാം വാർഡ്, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, ജോൺ ലൂഥർ, പടവെട്ട്, യുവം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
