advertisement

നിലത്തിരുന്ന് സ്വന്തം സിനിമയുടെ ട്രെയ്‌ലർ കാണുന്ന നായകൻ; എളിമയുടെ പര്യായമായി ഇന്ദ്രൻസ്

Last Updated:

A humble Indrans watches trailer of his movie seated on the floor | വേദിക്കു മുന്നിൽ നിൽക്കുന്ന പ്രേക്ഷക വൃന്ദത്തിന് ഒരു തടസമാകാതിരിക്കാൻ ഇന്ദ്രൻസ് മുട്ട് കുത്തി നിലത്തിരുന്നു ട്രെയ്‌ലർ കാണുകയായിരുന്നു

അവതാരിക ക്ഷണിച്ചത് പ്രകാരമാണ് ഇന്ദ്രൻസ് തിരക്ക് മാറ്റി വച്ച് കുറച്ചു നേരം കൂടി ആ വേദിയിൽ നിന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടിട്ട് പോയാൽ മതി എന്നായിരുന്നു ആവശ്യം. പക്ഷെ തീർത്തും അപ്രതീക്ഷിതമായ ഒരു ഇന്ദ്രസിനെയാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ കണ്ടത്. പുതിയ ചിത്രം മൊഹബത്തിൻ കുഞ്ഞബ്ദുള്ളയുടെ ലോഞ്ച് ചടങ്ങിനിടെയാണ് ഇന്ദ്രൻസ് ലാളിത്യത്തിന്റെ പര്യായമായത്. വേദിക്കു മുന്നിൽ നിൽക്കുന്ന പ്രേക്ഷക വൃന്ദത്തിന് ഒരു തടസമാകാതിരിക്കാൻ ഉടൻ തന്നെ ഇന്ദ്രൻസ് മുട്ട് കുത്തി നിലത്തിരുന്നു.
അടുത്തതായി തിയേറ്ററിൽ എത്താൻ തയാറെടുക്കുന്ന ഇന്ദ്രൻസ് ചിത്രമാണ് മൊഹബത്തിൻ കുഞ്ഞബ്ദുള്ള. ഓഗസ്റ്റ് 15ന് റിലീസ് ആവും.
ഷാനു സമദ് സംവിധാനം ചെയ്യുന്ന, പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്നു. ഇന്ദ്രന്‍സിന്‍റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
advertisement
വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്‍റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍, ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നിലത്തിരുന്ന് സ്വന്തം സിനിമയുടെ ട്രെയ്‌ലർ കാണുന്ന നായകൻ; എളിമയുടെ പര്യായമായി ഇന്ദ്രൻസ്
Next Article
advertisement
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
  • ആം ആദ്മി പാർട്ടി രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കി, അശോക് മിത്തലിനെ നിയമിച്ചു

  • ഛദ്ദയുടെ നീക്കം പാർട്ടിയിലെ ആഭ്യന്തര ഭിന്നതയും പ്രധാന അജണ്ടകളിൽ നിന്ന് വിട്ടുനിൽക്കലും കാരണം

  • പാർട്ടി കാരണം വെളിപ്പെടുത്തിയില്ലെങ്കിലും അച്ചടക്കലംഘനാരോപണങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

View All
advertisement