സിനിമ -ടെലിവിഷൻ താരങ്ങളായ പ്രേംകുമാർ, നന്ദു, യദുകൃഷ്ണൻ, ബാലാജി ശർമ, സാജൻ സൂര്യ, അനീഷ് രവി, രാഹുൽ മോഹൻ, രഞ്ജിത്ത് മുൻഷി, മധു മേനോൻ, ഇന്ദുലേഖ എന്നിവരും അണിനിരക്കുന്ന നൃത്തശില്പം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പങ്കെടുത്തവരെല്ലാം അവരവരുടെ വീടുകളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നൃത്ത പരിശീലനം നടത്തിയത്. നൃത്തശില്പത്തിന്റെ ആശയം ക്രൈസ്റ്റ് നഗർ കോളേജ് മാനേജർ ഡോ: ടിറ്റോ വർഗീസ് CMI യും ആവിഷ്കാരം ക്രൈസ്റ്റ് നഗർ കോളേജ് മാധ്യമ വിഭാഗം അദ്ധ്യാപിക താര രവിശങ്കറും നിർവഹിച്ചിരിക്കുന്നു.
advertisement
ഡോക്ടർ ദിനേശ് കൈപ്പിള്ളി ഗാനരചനയും ഒ.കെ. രവിശങ്കർ സംഗീതവും നിർവഹിച്ച ഗാനം സ്വാതിതിരുനാൾ സംഗീത കോളേജ് 1999 ബാച്ചിലെ രാജൻ പെരിങ്ങനാട്, ഒ.കെ. രവിശങ്കർ, സഹൃദയലാൽ, പുനലൂർ ജി. ഹരികുമാർ, വരുൺ നാരായണൻ, പുല്ലാട് മനോജ്, മനോജ് കട്ടപ്പന, ബിജു ആലപ്പി, മനു രംഗനാഥ്, സുരേഷ് വാസുദേവ്, അനിൽ കൈപ്പട്ടൂർ, മൃദംഗത്തിൽ പ്രമോദ് രാമചന്ദ്രൻ എന്നിവർ അവരവരുടെ വീടുകളിൽ നിന്ന് പാടിയിരിക്കുന്നു. ഓഡിയോ മിക്സിങ്: സുനീഷ് ബെൻസൺ. ദൃശ്യമിശ്രണം : അമൽജിത്ത്, വാർത്ത പ്രചരണം- എ. എസ്. ദിനേശ്.
Also read: പൊലീസ് വേഷത്തിൽ ദുൽഖർ സൽമാൻ
ദുൽഖർ സൽമാന്റെ മുഴുനീള പൊലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പക്കാ പൊലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി ആദ്യമായി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.