TRENDING:

മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി

Last Updated:

ഓൺലൈൻ ഡെലിവറി ചെയ്യാൻ കൂടുതൽ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന സ്ഥിരം സന്ദേശത്തിൽ നിന്നാണ് രസകരമായ സംഭവങ്ങളുടെ തുടക്കം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഓൺലൈൻ ഡെലിവറി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആമസോൺ ഡെലിവറിക്കെത്തിയ യുവതി വീട്ടിലെ ഇളയ കുട്ടിയുടെ കുസൃതിക്ക് കൂട്ടുനിന്ന് ഓർഡർ ചെയ്ത സാധനം എത്തിച്ചതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
advertisement

ഓൺലൈൻ ഡെലിവറി ചെയ്യാൻ കൂടുതൽ നിർദേശങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന സ്ഥിരം സന്ദേശത്തിൽ നിന്നാണ് രസകരമായ സംഭവങ്ങളുടെ തുടക്കം. ഈ ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു,

"വാതിൽ മൂന്ന് തവണ മുട്ടുക, പിന്നെ, അബ്രാ കഡാബ്ര എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് അവിടെ നിന്ന് വേഗത്തിൽ ഓടി മറയുക". കസ്റ്റമറുടെ നിർദേശം അക്ഷരംപ്രതി അനുസരിച്ച യുവതി വീട്ടിലെത്തി വാതിലിൽ മൂന്ന് തവണ മുട്ടി വിചിത്ര വാചകം ഉറക്കെ ചൊല്ലിയതിന് ശേഷം നിർദേശിച്ചതു പോലെ ഓടി വാനിൽ കയറുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.

advertisement

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ [NEWS]

advertisement

ലിൻ സ്റ്റഫേരി എന്ന യുവതിയുടെ വീട്ടിലേക്കുള്ള ഓൺലൈൻ ഡെലിവറിയിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ഇളയമകന്റെ കുസുതൃതിയായിരുന്നു ഈ നിർദേശങ്ങളെന്ന് ലിൻ പറയുന്നു. ഡെലിവറി ചെയ്ത ആമസോൺ ജീവനക്കാരിക്ക് നന്ദി പറഞ്ഞ് ലിൻ തന്നെയാണ് ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്.

ഇതിനകം 795 ഷെയറും രണ്ട് മില്യണിലധികം വ്യൂസുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേർ ആമസോൺ ജീവനക്കാരിക്ക് അഭിനന്ദനമറിയിച്ച് കമന്റും നൽകിയിട്ടുണ്ട്. മാത്രമല്ല, കസ്റ്റമറെ സന്തോഷിപ്പിച്ച ജീവനക്കാരിക്ക് കമ്പനി ബോണസ് നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

advertisement

ഓൺലൈൻ ഡെലിവറി രസകരമാക്കാൻ "പ്രത്യേക" നിർദേശം നൽകിയ ജേക്കബ് സ്റ്റഫേരിയുടെ മറുപടിയാണ് അതിലും രസകരം. വാതിലിന് പുറത്തുനിന്ന് അബ്രാ കഡാബ്രാ എന്ന ശബ്ദം കേൾക്കുന്നത് രസകരമായിരിക്കും എന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു നിർദേശം നൽകിയതെന്ന് ജേക്കബ് പറയുന്നു.

ഒരു മാസം മുമ്പാണ് ഡീഫോൾട്ട് സന്ദേശം ജേക്കബ് മെസേജിൽ സെറ്റ് ചെയ്ത് വെച്ചത്. പിന്നീട് ഇക്കാര്യം മറന്നിരുന്നതായും അപ്രതീക്ഷിതമായി ശബ്ദം കേട്ടതോടെ അമ്പരന്നെന്നും ജേക്കബ്.

advertisement

എന്തായാലും സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ ജീവനക്കാരിക്ക് ആമസോണും പാരിതോഷികം നൽകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ആമസോൺ അറിയിച്ചതായും ലിൻ സ്റ്റഫേരി പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി
Open in App
Home
Video
Impact Shorts
Web Stories