ഒരാളിൽനിന്ന് ഒരുപാടുപേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് എന്ന ഭീകരാവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രൈമറി കോണ്ടാക്ട് വഴി കൂടുതൽ മരണങ്ങളുണ്ടാകുന്നുണ്ടെന്നും സൂപ്പർ സ്പ്രെഡിന് കാരണമാകുന്നുവെന്നം പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് മുഖ്യമന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്?സൂപ്പർ-സ്പ്രെഡിംഗ് എന്നാൽ "ഒരു വ്യക്തി മറ്റ് നിരവധി ആളുകളിലേക്ക് രോഗം വ്യാപിപ്പിക്കുന്നു എന്നതാണ് അർത്ഥം. ചിലപ്പോൾ 10, 20, ചിലപ്പോൾ അതിലും കൂടുതൽ", ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ലെസ്ലർ പറയുന്നു.
കൊറോണ വൈറസ് മഹാമാരി സമയത്ത് സൂപ്പർ-സ്പ്രെഡിംഗ് സംഭവങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിൽ ചിക്കാഗോയിലെ ഒന്നിലധികം കുടുംബങ്ങളിൽ ഒരാളിൽ നിന്ന് ഉടലെടുത്ത 15 കേസുകളും ദക്ഷിണ കൊറിയൻ നിശാക്ലബ്ബുകളിൽവെച്ച് ചുരുക്കം ചിലരിൽനിന്ന് നൂറിലേറെ പേർക്ക് രോഗം വ്യാപിച്ച സംഭവങ്ങളുമുണ്ട്.
ധാരാളം ആളുകൾക്ക് രോഗം നൽകുന്ന ഒരാളെയാണ് "സൂപ്പർ സ്പ്രെഡർ" എന്ന് വിളിക്കുന്നത്.
“സൂപ്പർസ്പ്രെഡർ ഒരു വ്യക്തിയായാലും സംഭവമായാലും വ്യത്യസ്ത രോഗങ്ങൾക്ക് വ്യത്യസ്തമായാണ് കണക്കാക്കുന്നത്. പക്ഷേ കോവിഡിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സംഭവം പോലെയാണ്,” നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രിവന്റീവ് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജലീൻ ജെറാർഡിൻ പറഞ്ഞു.
"ടൈഫോയ്ഡ് മേരി" എന്നറിയപ്പെടുന്ന മേരി മല്ലൻ ആയിരുന്നു "ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൂപ്പർ സ്പ്രെഡർ". 1900 കളുടെ തുടക്കത്തിൽ നിരവധി വർഷങ്ങളായി ടൈഫോയ്ഡ് ബാധിച്ച നിരവധി പേർക്ക് അവരിൽനിന്ന് രോഗമുണ്ടാകാൻ ഇടയായി.
കൊറോണ വൈറസിനു ശരാശരി അണുബാധ നിരക്ക് എത്രയാണ്?കൊറോണ വൈറസ് ബാധിച്ച ഒരാൾ സാധാരണയായി രണ്ടോ മൂന്നോ പേർക്ക് രോഗം നൽകുമെന്നായിരുന്നു ആദ്യമുണ്ടായ അനുഭവം. എന്നാൽ ഇപ്പോൾ, ആ സംഖ്യ “അമിതമാകുന്നതായി” വ്യക്തായി.
"ഒരാളിൽനിന്ന് അനേകം പേർക്ക് രോഗം കിട്ടുന്നുവെങ്കിൽ അതിൻറെ അർത്ഥം സൂപ്പർ-സ്പ്രെഡിംഗ് ഉണ്ട് എന്നാണ്, വളരെ കുറച്ച് ആളുകൾ 8 മുതൽ 10 വരെ അല്ലെങ്കിൽ അതിലും കൂടുതൽ പേർക്ക് രോഗം നൽകുന്നു ”അദ്ദേഹം പറഞ്ഞു.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]ഒരു പ്രദേശത്തിന്റെ സാന്ദ്രത, വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ് സൂപ്പർ സ്പ്രെഡ് സംഭവിക്കുന്നത്.
സൂപ്പർ-സ്പ്രെഡിംഗ് ഇവന്റുകൾ ഞങ്ങൾ എങ്ങനെ തടയും?പല സ്ഥലങ്ങളും സ്വീകരിച്ച സാമൂഹിക അകല മാർഗ്ഗനിർദ്ദേശങ്ങൾ സൂപ്പർ-സ്പ്രെഡിംഗ് സംഭവങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു, ഡോക്ടർമാർ പറഞ്ഞു.
ഒത്തുചേരലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് നമുക്ക് അവയെ പൂർണ്ണമായും തടയാൻ കഴിയും അല്ലെങ്കിൽ നല്ല പ്രതിരോധത്തിലൂടെ ധാരാളം അപകടസാധ്യതകൾ ലഘൂകരിക്കാനാകും. എല്ലാവരും മാസ്ക് ധരിക്കുക, നന്നായി വായുസഞ്ചാരമുള്ള എവിടെയെങ്കിലും സുരക്ഷിതരായിരിക്കുക എന്നതും പ്രധാനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.