ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം താന്‍ നേരിട്ട അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വിവരിച്ചു.
നിറയെ കടകളുള്ള ഒരു ഇന്ത്യന്‍ തെരുവിലൂടെ നടക്കുന്ന വീഡിയോയാണ് അവര്‍ പങ്കുവെച്ചത്. ഇന്ത്യക്കാരെ വിവാഹം കഴിച്ച വിദേശികള്‍ കേള്‍ക്കേണ്ടി വരുന്ന അസംബന്ധമായ കാര്യങ്ങള്‍ എന്ന കാപ്ഷനോടെയാണ് അവര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി താന്‍ കേട്ടുവരുന്ന എല്ലാ അധിക്ഷേപ പരാമര്‍ശങ്ങളും അവര്‍ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിന് വേണ്ടിയാണ് നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിവാഹം കഴിച്ചത്, നിങ്ങളൊരു ഇരുണ്ടനിറക്കാരനെ വിവാഹം കഴിച്ചതില്‍ എനിക്ക് വിഷമമുണ്ട്, ഇന്ത്യയിലേക്ക് താമസം മാറിയതിലൂടെ നിങ്ങളുടെ ജീവിതം നിങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ കുട്ടികള്‍ നിങ്ങളെപ്പോലെ വെളുത്തവരല്ല എന്നത് വളരെ ദുഃഖകരമാണ്, ഈ പരാമർശങ്ങളൊക്കെ താൻ കേട്ടതായി വീഡിയോയില്‍ അവര്‍ പറഞ്ഞു.
advertisement
''നിങ്ങളിലാര്‍ക്കൊക്കെ ഈ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത് സത്യം പറഞ്ഞാല്‍ ഞാന്‍ ദിവസവും കാണുന്ന വര്‍ണ വിവേചനത്തിന്റെയും വംശീയതയുടെയും വെളുത്ത നിറത്തിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ആരാധനയുടെയും ഒരു സാമ്പിള്‍ മാത്രമാണ്,'' അവര്‍ പറഞ്ഞു.
പ്രതികരിച്ച് സോഷ്യല്‍ മീഡിയ
യുവതിയുടെ പോസ്റ്റിനോട് നിരവധി പേരാണ് തങ്ങളുടെ പ്രതികരണം അറിയിച്ചത്. 2025ല്‍ ജീവിക്കുമ്പോഴും സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ വംശീയ പരാമര്‍ശം നടത്തുന്നത് നിരാശപ്പെടുത്തുന്നുവെന്ന് ചിലര്‍ പറഞ്ഞു. മികച്ച ജീവിതം നയിക്കുന്നവരോടും ആളുകള്‍ ഇത്തരത്തില്‍ ഭയാനകമായ കാര്യങ്ങള്‍ പറയുന്നുവെന്നത് വളരെ സങ്കടകരമായ കാര്യമാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ഗ്രീന്‍ കാര്‍ഡ് കമന്റാണ് തനിക്ക് കൂടുതല്‍ ലഭിക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു.
''ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകള്‍ ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ പറയും. അവര്‍ ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്തവരോ അല്ലെങ്കില്‍ മറ്റ് സംസ്‌കാരങ്ങള്‍ അനുഭവിച്ചിട്ടില്ലാത്തവരോ ആയിരിക്കും,'' മറ്റൊരാള്‍ പറഞ്ഞു. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതല്ലെന്നും മെക്‌സിക്കോ, ആഫ്രിക്ക, ഏഷ്യ തുടങ്ങി പാശ്ചാത്യേതര രാജ്യങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. 2025ലും ഇത് സംഭവിക്കുന്നുവെന്നത് വളരെ സങ്കടകരമായ കാര്യമാണ്, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.