നിരാശരായ എആര്‍ റഹ്‌മാന്‍ ആരാധകര്‍ സംഗീതപരിപാടി നടക്കുന്നിടത്തുനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവെച്ചു. എ.ആര്‍ റഹ്‌മാന്റെ ടീമിനെയും അവര്‍ കുറ്റപ്പെടുത്തി. ”2000 രൂപ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല,” സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ അടക്കം ചേര്‍ത്തുകൊണ്ട് ഒരാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. വളരെ മോശം രീതിയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയായിരുന്നു. പണവും ഊര്‍ജവും നഷ്ടമായി. വഞ്ചിക്കപ്പെടുകയും ചെയ്തു. പരിപാടി നടക്കുന്നിടത്ത് വലിയതോതിലുള്ള വഴക്കുകളും ചീത്തവിളികളും ഉണ്ടായി. ഇത് വലിയ മാനസിക സമ്മര്‍ദം എനിക്കുണ്ടാക്കി,-മറ്റൊരു ആരാധകര്‍ എക്‌സില്‍ കുറിച്ചു.
advertisement
‘എആര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും മോശം സംഗീതപരിപാടിയായിരുന്നു അത്. മനുഷ്യത്വത്തെ ബഹുമാനിക്കൂ. എന്നിലെ 30 വര്‍ഷത്തെ ആരാധകന്‍ ഇന്ന് മരിച്ചു. മറക്കുമാ നെഞ്ചം ഒരിക്കലും മറക്കില്ല. സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നയാള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ പോലും കഴിയില്ല, മറ്റൊരു ആരാധകന്‍ പറഞ്ഞു.
അതേസമയം, എആര്‍ റഹ്‌മാനോ സംഘാടകരോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.