'അമ്മയ്ക്ക് എവിടുന്നോ കിട്ടിയതാണ് ആ പേര്; അതെങ്ങാനും ഇട്ടിരുന്നേല്‍ പണി പാളിയേനെ';ചെമ്പൻ വിനോദ്
- Published by:Sarika KP
- news18-malayalam
Last Updated:
ആ കോമിക്ക് കഥാപാത്രത്തിന്റെ പേരാണ് എനിക്കിടാനായി അമ്മ തീരുമാനിച്ചത്.
മലയാളികളുടെ പ്രിയ താരമാണ് നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. വില്ലനായും കോമഡി താരമായും എത്തി മലയാളി മനസ്സിൽ കേറികൂടിയ താരമാണ് ചെമ്പൻ വിനോദ്. ഇപ്പേഴിതാ താരത്തിന്റെ അമ്മ തനിക്ക് ഇടാൻ നിന്ന പേരിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ പേര് ഭയങ്കര ക്യാച്ചി ആണെന്നും ചെമ്പൻ എന്നത് വീട്ടുപേരാണെന്നും താരം പറഞ്ഞു. അല്ലെങ്കിലും ഈ വിനോദ് ജോസ് എന്ന് പറയുമ്പോൾ ഒരു കനമില്ല. തന്റെ അമ്മയോട് ഇതെന്തു പേരാണെന്ന് ചോദിച്ചപ്പോൾ അമ്മ തനിക്ക് ടിന്‍ ടിന്‍ എന്ന പേരിടാനാണ് കരുതിയതെന്ന് അമ്മ പറഞ്ഞുവെന്ന് താരം പറഞ്ഞു. അമ്മ ടിന്‍ ടിന്‍ ഫാന്‍ ആണോ എന്ന് അറിയില്ലെന്നും. അമ്മയ്ക്ക് അന്നത്തെ കാലത്ത് എവിടുന്നോ കിട്ടിയതാണ് ആ പേരെന്ന് താരം പറഞ്ഞു. അങ്ങനെയെങ്ങാനും ഇട്ടിരുന്നെങ്കില്‍ പണി പാളിയേനെ. അങ്ങനെ ആയിരിക്കുള്ളൂ കാരണം അമ്മ അങ്ങനെ കോമിക്‌സ് ഒന്നും വായിക്കുന്ന ഒരാളല്ല.
advertisement
തന്റെ ഒഫീഷ്യല്‍ നെയിം വിനോദ് ജോസ് മാത്രമാണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. തന്നെ വിനോദ് എന്ന് വിളിക്കുന്നത് തന്റെ അമ്മ മാത്രമാണ്. പിന്നെ തന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച സുനില്‍കുമാറും ബിജു ജോസും എന്നെ വിനോദ് ജോസ് എന്നാണ് വിളിക്കാറുള്ളത്,’ചെമ്പൻ വിനോദ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 10, 2023 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അമ്മയ്ക്ക് എവിടുന്നോ കിട്ടിയതാണ് ആ പേര്; അതെങ്ങാനും ഇട്ടിരുന്നേല്‍ പണി പാളിയേനെ';ചെമ്പൻ വിനോദ്