TRENDING:

ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്

Last Updated:

1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം കണ്ട യുവതി തന്നെ പറ്റിക്കാനാവില്ലെന്ന ഭാവത്തോടെ മെയിൽ ശ്രദ്ധിച്ചില്ല. തുടർച്ചയായി വന്ന മെയിലുകളെല്ലാം ഡിലീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോട്ടറിയടിച്ചെന്ന്‌ ഇ-മെയില്‍ വഴിയും എസ്‌എംഎസ്‌ വഴിയും അറിയിച്ച്‌ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ ലോകത്തെല്ലായിടത്തുമുണ്ട്. ഇത്തരക്കാരെ സൂക്ഷിക്കണമെന്ന് ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയുകയും ചെയ്യാം. അതിനാൽ തന്നെ പലരും മെയിൽ വഴിയും എസ്എംഎസ് വഴിയും വരുന്ന ഇത്തരം സന്ദേശങ്ങൾ മൈൻഡ് ചെയ്യാതെ വിടുകയാണ് പതിവ്.
advertisement

കൊറോണക്കാലത്ത്‌ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി. സൈബര്‍ പൊലീസും വിദഗ്‌ദരും നിരന്തരം ക്യാമ്പയിന്‍ നടത്തിയിട്ടും തട്ടിപ്പിനിരയായവരെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്‌.

എന്നാൽ ഓസ്ട്രേലിയൻ സ്വദേശിയായ യുവതിക്ക് സംഭവിച്ചത് നേരെ തിരിച്ചാണ്. 1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം കണ്ട യുവതി തന്നെ പറ്റിക്കാനാവില്ലെന്ന ഭാവത്തോടെ മെയിൽ ശ്രദ്ധിച്ചില്ല. തുടർച്ചയായി വന്ന മെയിലുകളെല്ലാം ഡിലീറ്റ് ചെയ്തു.

You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

advertisement

ഒടുവിൽ ലോട്ടറിയടിച്ചെന്ന് കത്തിലൂടെ വിവരം അറിഞ്ഞപ്പോഴാണ് 'അടിച്ചു മോളേ' എന്ന യാഥാർത്ഥ്യം യുവതി അംഗീകരിച്ചത്. ദലോട്ട്‌ എന്ന ലോട്ടറി സൈറ്റില്‍ നിന്ന്‌ നവംബര്‍ 20ന്‌ ലോട്ടറിയെടുത്തിരുന്നതായി യുവതി ഓര്‍മിക്കുന്നത്‌ അപ്പോഴാണ്‌. മൊബൈലില്‍ ആപ്പ്‌ തുറന്നു നോക്കിയപ്പോള്‍ അതിലും വിജയത്തെ കുറിച്ചുള്ള അറിയിപ്പ്‌ കണ്ടു.

You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോട്ടറി തട്ടിപ്പിന്‌ ഇരയാവാത്തതില്‍ സന്തോഷമുണ്ടെന്നും ഇത്തരം മെയിലുകളുടെയും എസ്‌എംഎസ്സുകളുടെയും ആധികാരികത ഇനിയും ഉറപ്പുവരുത്തുമെന്നും യുവതി പറയുന്നു. ലോട്ടറിയടിച്ച പണം വാര്‍ധക്യ കാലത്തേക്ക്‌ മാറ്റിവെക്കാനാണ്‌ യുവതിയും ഭര്‍ത്താവും തീരുമാനിച്ചിരിക്കുന്നത്‌. പക്ഷെ, കുറച്ചു പണം വീടിന്റെ അറ്റകുറ്റ പണികൾക്കായി ചിലവിടുമെന്നും യുവതി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്
Open in App
Home
Video
Impact Shorts
Web Stories