TRENDING:

'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ

Last Updated:

''പാർട്ടിയിൽ സർസംഘചാലകാനാകാൻ ഏറ്റവും യോഗ്യൻ താങ്കളുടെ തന്നെ മാനദണ്ഡമനുസരിച്ച് എസ്.രാമചന്ദ്രൻ പിള്ളയാണ്. കാരണം പിതാവ് RSS അനുഭാവിയായിരുന്നു എന്ന കാരണത്താലാണല്ലോ മകൻ രമേശിന് സർസംഘചാലക് പദവി നൽകിയത്. എന്നാൽ രാമചന്ദ്രൻ പിള്ള അങ്ങനെയുമല്ല. 15 വയസ്സുവരെ RSS ശാഖയിൽ പോയിരുന്നുവെന്ന് പിള്ള സാർ തന്നെ ലോകത്തോടു പറഞ്ഞു കഴിഞ്ഞു. ''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിനെട്ടു വയസ്സുവരെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്റെ ന്യായമനുസരിച്ചാണെങ്കിൽ സിപിഎം ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ.
advertisement

ആർഎസ്എസിന് വേണ്ടി കോൺഗ്രസിനുള്ളിൽ സർസംഘചാലകനെ കോടിയേരി നിശ്ചയിച്ചതുകണ്ടു. എല്ലാ പാർട്ടികളിലും സർസംഘ ചാലകന്മാരുണ്ടാവുക എന്ന അവസ്ഥയുണ്ടാകുന്നതിൽ ആർഎസ്എസിന് സന്തോഷക്കുറവുണ്ടാകാൻ വഴിയില്ലെന്നും അങ്ങനെയെങ്കിൽ സിപിഎമ്മിൽ സർസംഘചാലകനുണ്ടാകുന്നത് നല്ലതല്ലേയെന്നും സദാനന്ദൻ മാസ്റ്റർ ചോദിക്കുന്നു. എസ് രാമചന്ദ്രൻ പിള്ളയാണ് സിപിഎമ്മിൽ സർസംഘചാലകാകാൻ യോഗ്യനെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിപിഎം സംസ്ഥാന സെക്രട്ടറി

ശ്രീ കോടിയേരി ബാലകൃഷ്ണൻ അവർകൾക്ക്

സാർ,

RSS നു വേണ്ടി കോൺഗ്രസ്സിനുള്ളിൽ ഒരു സർസംഘചാലകനെ നിശ്ചയിച്ചു കൊണ്ടുള്ള താങ്കളുടെ അറിയിപ്പു ശ്രദ്ധയിൽ പെട്ടു. വളരെ സന്തോഷം. എല്ലാ പാർട്ടികളിലും സർസംഘചാലകൻമാരുണ്ടാവുക എന്ന അവസ്ഥയുണ്ടാകുന്നതിൽ RSS നു സന്തോഷക്കുറവുണ്ടാകാൻ വഴിയില്ല. അങ്ങനെയെങ്കിൽ താങ്കളുടെ പാർട്ടിക്കുള്ളിലും ഒരു സർസംഘചാലകനുണ്ടാകുന്നത് നല്ലതല്ലേ സാർ. അങ്ങനെയൊരാളെ നിശ്ചയിക്കാനുള്ള ചുമതല താങ്കൾ കാണിച്ച കീഴ്വഴക്കമനുസരിച്ച് KPCC പ്രസിഡണ്ടിനെയാണ് ഏൽപ്പിക്കേണ്ടത്. ‌‌

advertisement

താങ്കളുടെ പാർട്ടിയിൽ സർസംഘചാലകാനാകാൻ ഏറ്റവും യോഗ്യൻ താങ്കളുടെ തന്നെ മാനദണ്ഡമനുസരിച്ച് എസ്.രാമചന്ദ്രൻ പിള്ളയാണ്. കാരണം പിതാവ് RSS അനുഭാവിയായിരുന്നു എന്ന കാരണത്താലാണല്ലോ മകൻ രമേശിന് സർസംഘചാലക് പദവി നൽകിയത്. എന്നാൽ രാമചന്ദ്രൻ പിള്ള അങ്ങനെയുമല്ല. 15 വയസ്സുവരെ RSS ശാഖയിൽ പോയിരുന്നുവെന്ന് പിള്ള സാർ തന്നെ ലോകത്തോടു പറഞ്ഞു കഴിഞ്ഞു. 16ാം വയസ്സിൽ RSS പിശകാണെന്നു തോന്നിയെന്നും പിന്നീട് കമ്മ്യൂണിസ്റ്റായെന്നുമാണ് SRP പറയുന്നത്. അദ്ദേഹത്തിനുണ്ടായ ആ വ്യതിയാനം ഒരു ബാല ചാപല്യമായി കണ്ടാൽ മതി.

advertisement

പിന്നെ മറ്റൊരു കാര്യം,

ഈയുള്ളവൻ RSS ന്റെ വിവിധ ചുമതലകൾ വഹിച്ച് ഇപ്പോൾ BJP യുടെ സംസ്ഥാന ഉപാധ്യക്ഷൻ എന്ന ചുമതലയിലാണ്. RSS ലെത്തുന്നതിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 18 വയസ്സാകുന്നതുവരെ താങ്കൾ നയിച്ചിരുന്ന SFlയുടെ സജീവ പ്രവർത്തകനായിരുന്നു. താങ്കളുടെ ന്യായമനുസരിച്ച് സംഘപരിവാറിനുള്ളിൽ ഒരു സിപിഎം ജനറൽ സെക്രട്ടറിയാവാനുള്ള യോഗ്യത ആ നിലയ്ക്ക് എനിക്കുണ്ട് ! KPCC പ്രസിഡണ്ടും താങ്കളും ചേർന്ന് അങ്ങനെയൊരു തീരുമാനമെടുക്കുന്നത് ആധുനിക ജനാധിപത്യത്തെ ശക്തിപ്പെടുത്തും.

അനുകൂലമായ ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്,

advertisement

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

advertisement

ആർ.എസ്.എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെറുപ്പകാലത്ത് ആര്‍എസ്എസ് ശിക്ഷക് ആയിരുന്നെന്ന് ജന്മഭൂമിയിലും ലേഖനം വന്നതോടെ ഇത് വലിയ രാഷ്ട്രീയ വിവാദമായി വളർന്നു. സ്‌കൂള്‍ പഠനകാലത്ത് 15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും എസ്. രാമചന്ദ്രന്‍ പിള്ള ഇതിന് മറുപടിയായി പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'18 വയസുവരെ ഞാൻ SFI പ്രവർത്തകൻ; കോടിയേരിയുടെ ന്യായമനുസരിച്ച് CPM ജനറൽ സെക്രട്ടറിയാകാനുള്ള യോഗ്യത എനിക്കുണ്ട്': സദാനന്ദൻ മാസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories