തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

'ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ' മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ തുടക്കകാലത്ത് വലിയ ചർച്ചയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 31, 2020, 3:02 PM IST
തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്ന ഫയലുകളിൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു. അടുത്തമാസം നാലിന്  ആണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം. വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിൽ ഹാജരാകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കത്തയച്ചു. തീർപ്പാക്കാത്ത ഫയലുകളുടെ ജൂലൈ 30 വരെയുള്ള കണക്ക് ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം.

ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് വരെയുള്ള ഏകദേശ കണക്ക് പ്രകാരം ഒന്നരലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്.

TRENDING:രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസ്. സര്‍സംഘ ചാലക്; കോടിയേരി ബാലകൃഷ്ണൻ[NEWS]'15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്': വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള[NEWS]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്[NEWS]
കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് ഉണ്ടാക്കുന്നതിന് സമഗ്ര പരിപാടി സർക്കാരിൻറെ തുടക്കകാലത്ത് ആസൂത്രണം ചെയ്തെങ്കിലും അത് വേണ്ടവിധത്തിൽ മുന്നോട്ടുപോയില്ല. 'ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ' മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ തുടക്കകാലത്ത് വലിയ ചർച്ചയായിരുന്നു. സർക്കാരിൻറെ കാലാവധി അവസാനിക്കാൻ പത്തു മാസം കൂടി ശേഷിക്കെ ഫയൽ തീർപ്പാക്കൽ വീണ്ടും വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.
Published by: Aneesh Anirudhan
First published: July 31, 2020, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading