ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്

Last Updated:
Suraj Venjaramoodu narrates the moment his dad hugged and kissed him for the firs time | ആ നിമിഷത്തെപ്പറ്റി അഭിമുഖത്തിൽ സംസാരിക്കുമ്പോൾ സുരാജിന്റെ വാക്കുകൾ ഇടറുകയും കണ്ണ് നിറയുകയും ചെയ്യുന്നുണ്ടായിരുന്നു
1/8
 അച്ഛൻ ആദ്യമായി കെട്ടിപ്പിടിച്ചതിന്റെയും മുത്തം തന്നതിന്റെയും ഓർമ്മകൾ ഓർത്തെടുക്കുമ്പോൾ സുരാജ് വെഞ്ഞാറമൂടിന് വാക്കുകൾ ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന, കുറെ നാളുകൾക്ക് മുൻപ് നൽകിയ ഒരു ചാനൽ അഭിമുഖത്തിന്റെ ശകലത്തിലാണ് സുരാജ് അച്ഛനെ ഓർക്കുന്നത്

advertisement
2/8
 കുട്ടിക്കാലത്തൊരിക്കലും അച്ഛൻ 'മോനേ' എന്ന് വിളിക്കുകയോ കെട്ടിപ്പിടിച്ചൊരു ഉമ്മ തരികയോ ചെയ്തിട്ടില്ല എന്ന് സുരാജ് ഓർക്കുന്നു. ചെറിയ പ്രായത്തിൽ കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ അച്ഛന്മാർ മോനേ എന്ന് വിളിക്കുന്നതും മുത്തംകൊടുക്കുന്നതും കാണുന്നുമുണ്ട്

3/8
 മറ്റുള്ളവരോട് 'എന്റെ മോനാണ്' എന്ന് പറയുമെങ്കിലും, നേരിൽ കാണുമ്പോൾ 'ഡാ', അല്ലെങ്കിൽ 'കുട്ടാ' എന്ന വിളി മാത്രമാണ് കിട്ടുക

4/8
 അങ്ങനെയിരിക്കെയാണ് സുരാജിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. പുരസ്ക്കാരം ലഭിച്ച വേളയിൽ 'സത്യാന്വേഷണ പരീക്ഷകൾ' സിനിമയുടെ സെറ്റിൽ നിന്നും സുരാജ് നേരെ പോയത് സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ പൗരസ്വീകരണത്തിലേക്കായിരുന്നു. തുറന്ന ജീപ്പിൽ സുരാജിനെ ആനയിക്കാൻ എല്ലാ തയാറെടുപ്പുകളുമായി നാട്ടുകാരും

5/8
 അന്ന് നാട്ടുകാരെല്ലാം അഭിനന്ദനവുമായി വന്ന് കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് നാഷണൽ അവാർഡിനേക്കാൾ സുരാജ് വിലമതിക്കുന്ന ആ മുഹൂർത്തം വന്ന് ചേർന്നത്

6/8
 രാത്രി പതിനൊന്നര മണിയോടെയാണ് സുരാജ് സ്വീകരണം കഴിഞ്ഞ ശേഷം വീട്ടിൽ ചെന്നത്.  വീട്ടിൽ അപ്പോഴും അതിഥികളുടെ തിരക്ക്. അവരുടെ മുന്നിൽ വച്ച് സുരാജിന്റെ അടുത്തേക്ക് നടന്നു വന്ന അച്ഛൻ ആദ്യമായി മകനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു അതെന്ന് സുരാജ്

7/8
 എന്തായാലും അച്ഛനാണ് തന്റെ ഹീറോ എന്നും അച്ഛനെയാണ് ഏറ്റവും ഇഷ്‌ടമെന്നും സുരാജ് പറയുന്നു. അച്ഛനും മകനും എന്ന നിലയിൽ തങ്ങൾ വലിയ കൂട്ടുകാരായിരുന്നെന്നും സുരാജ് ഓർക്കുന്നു

8/8
 2018ലായിരുന്നു സുരാജിന്റെ അച്ഛൻ വാസുദേവൻ നായരുടെ മരണം. വാസുദേവൻ നായരുടെയും വിലാസിനിയുടെയും മൂന്നു മക്കളിൽ ഇളയ കുട്ടിയാണ് സുരാജ്

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement