ഇപ്പോഴിതാ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആദിപുരുഷിനെ ചൊല്ലി പുതിയ വിവാദം തലപൊക്കി കഴിഞ്ഞു. അടുത്തിടെ നടന്ന സിനിമയുടെ പ്രീ റിലീസ് ഇവന്‍റിനും ട്രെയിലര്‍ ലോഞ്ചിനുമായി ആദിപുരുഷിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രശസ്തമായ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു.
‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
തിരുപ്പതി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്ത് നടന്ന പരിപാടിയില്‍ നായകന്‍ പ്രഭാസിന്‍റെ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തിരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്ന ബോളിവുഡ് താരം കൃതി സനോണും സംവിധായകന്‍ ഓം റാവത്തും അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
advertisement
ആദിപുരുഷ് നായകന്‍ പ്രഭാസ് വിവാഹിതനാകുന്നു ? വിവാഹവേദി വെളിപ്പെടുത്തി താരം
പരിപാടിക്ക് മുന്നോടിയായി ചിത്രത്തിലെ അഭിനേതാക്കളും അണിയറക്കാരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദര്‍ശനം കഴിഞ്ഞ് മടങ്ങവെ സംവിധായകന്‍ ഓം റാവത്ത് നായിക കൃതി സനോണിനെ ആലിംഗനും ചെയ്തതും ചുംബിച്ചതുമാണ് വിവാദമായിരിക്കുന്നത്.
വീഡിയോ കണ്ട ബിജെപി സംസ്ഥാന സെക്രട്ടറി രമേശ് നായിഡു നഗോത്തു സംവിധായകന്‍ ഓം റാവത്തിനും കൃതി സനോണിനുമെതിരെ രംഗത്തെത്തി. ‘ ഒരു പവിത്രമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തിയുടെ ആവശ്യമുണ്ടായിരുന്നോ ? തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും മര്യാദകേടും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Adipurush Trailer| ഇനി ബിഗ് സ്ക്രീനിൽ രാമരാവണ യുദ്ധം; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി
സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാവ് ട്വീറ്റ് പിന്‍വലിച്ചു. അതേസമയം സംവിധായകന്‍ ഓം റാവത്തോ നടി കൃതി സനോണോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആദിപുരുഷ് താരങ്ങളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.