ആദിപുരുഷ് നായകന്‍ പ്രഭാസ് വിവാഹിതനാകുന്നു ? വിവാഹവേദി വെളിപ്പെടുത്തി താരം
- Published by:Arun krishna
- news18-malayalam
Last Updated:
സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്‍റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു.
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. ബോളിവുഡ് താരം കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായികയായ സീതയെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്‍റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു.
advertisement
സംവിധായകന്‍ ഓം റാവത്ത് അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്ത വേദിയില്‍ ആദിപുരുഷിന്‍റെ ഗംഭീരം ട്രെയിലറും ലോഞ്ച് ചെയ്തു. ചിത്രത്തിന്‍റെ ആദ്യം പുറത്തിറങ്ങിയ ടീസറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നാലെ വന്ന ടീസറും ഇന്നലെ പുറത്തുവിട്ട ട്രെയിലറും പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധമാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്‍റെ വിവാഹക്കാര്യത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. (തുടര്‍ന്ന് വായിക്കാം)
advertisement
തന്‍റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കും എന്നാണ് പ്രഭാസ് പ്രഖ്യാപിച്ചത്. പ്രിയതാരത്തിന്‍റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ വേദിയില്‍ കൃതി സനോണിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്. വിവാഹവേദി വെളിപ്പെടുത്തിയെങ്കിലും ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന കാര്യം പ്രഭാസ് പറഞ്ഞതുമില്ല.
advertisement
ആദിപുരുഷിന്‍റെ പ്രഖ്യാപനം മുതല്‍ക്കെ പ്രഭാസും കൃതി സനോണും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. എന്നാല്‍ കേള്‍ക്കുന്നതിലൊന്നും സത്യമില്ലെന്നാണ് കൃതി സനോണിന്‍റെ പ്രതികരണം.വേദിയില്‍ പ്രഭാസിനെ കുറിച്ച് കൃതി വാതോരാതെ സംസാരിക്കുകയും ചെയ്തു. പ്രഭാസ് ആരോടും അധികം സംസാരിക്കുന്ന ആളല്ല എന്നാണ് താന്‍ കേട്ടിരുന്നത് എന്നാല്‍, അത് വാസ്തവമല്ല. അദ്ദേഹം ഒരുപാട് സംസാരിക്കുന്നയാളാണ്. പ്രഭാസ് ഏറെ സ്നേഹത്തോടെയും കരുതലോടയുമാണ് തന്നോട് പെരുമാറിയത്. അദ്ദേഹത്തിന്‍റെ മാന്യത അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പ്രതിഫലിക്കാറുണ്ട്. ശ്രീരാമന്‍റെ വേഷം ചെയ്യാന്‍ ഇതിലും യോഗ്യനായ ആളെ തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു.
advertisement
എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്‍റെതായ ബുദ്ധിമുട്ടുകളും ചലഞ്ചുകളുമുണ്ട്. പക്ഷെ ഇതുപോലെ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നത് അങ്ങേയറ്റം അഭിമാനകരമാണെന്ന് പ്രഭാസ് പറഞ്ഞു. ഇതിഹാസപരമായ ഈ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ആവേശഭരിതനാണെന്നും പ്രഭാസ് പറഞ്ഞു. സംവിധായകന്‍ ഓം റാവത്ത് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് അതുപോലെയാണ്, ഇന്ത്യയിലെ യുവാക്കള്‍ ഈ ചിത്രത്തെ വിജയിപ്പിക്കുമെന്ന് തനിക്കുറപ്പാണെന്ന് പ്രഭാസ് പറഞ്ഞു.
advertisement