Adipurush Trailer| ഇനി ബിഗ് സ്ക്രീനിൽ രാമരാവണ യുദ്ധം; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി

Last Updated:

പുതിയ ട്രെയിലർ ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

പ്രഭാസ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി. തിരുപ്പതിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തിറക്കിയത്. പ്രഭാസിന്റെ ആയിരക്കണക്കിന് ആരാധകരും ട്രെയിലർ കാണാൻ തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രഭാസ്, കൃതി സനോൻ, സണ്ണി സിംഗ്, സംവിധായകൻ ഓം റൗട്ട് എന്നിവരും ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നു.
advertisement
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ആദ്യ ട്രെയിലർ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ആരാധകർ സ്വീകരിച്ച മട്ടാണ്. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം പേരാണ് ട്രെയിലർ കണ്ടത്.
Also Read- ‘ഹനുമാന്‍ എത്തും’; ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടും
രാമായണ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ പ്രധാനമായും രാമരാവണ യുദ്ധമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് നടി കൃതി സനോനാണ് സീതാ ദേവിയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
advertisement
രാവണന്റെ വേഷം ചെയ്യുന്നത് സെയ്ഫ് അലി ഖാനാണ്. ഹനുമാനായി ദേവദത്ത നാഗേയും ലക്ഷ്മണനായി സണ്ണി സിംഗും എത്തുന്നു. 500 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 16 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush Trailer| ഇനി ബിഗ് സ്ക്രീനിൽ രാമരാവണ യുദ്ധം; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement