TRENDING:

മകളെ 'വലയിലാക്കാ൯' പ്രതിശ്രുത വരന് പണം നൽകി അമ്മ; വിവരം അറിഞ്ഞ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി

Last Updated:

മകളുടെ വിവാഹം നടക്കാത്തതിലെ നിരാശ കൊണ്ടാണ് അമ്മ ഇതൊക്കെ ചെയ്തത്. എന്നാൽ യുവാവ് പണത്തിനായി മാത്രമാണ് പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തയ്യാറായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്നോടൊപ്പം ഡേറ്റിംഗ് നടത്താൻ പ്രതിശ്രുത വരന് പണം നൽകിയത് സ്വന്തം അമ്മയാണെന്ന് അറിഞ്ഞതിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷമാണ് കാമുകൻ തന്നോട് വിവാഹാഭ്യ‍ർത്ഥന നടത്തിയതെന്നും പേരു വെളിപ്പെടുത്താത്ത പെൺകുട്ടി ബസ്സ് ഫീഡിൽ കുറിച്ചു.
advertisement

ഡേറ്റിംഗിന് ശേഷം യുവാവ് ഒരു വില കൂടിയ വജ്ര മോതിരം നൽകിയാണ് യുവതിയോട് വിവാഹാഭ്യ‍‍ർത്ഥ നടത്തിയത്.  വിവാഹം കഴിക്കാൻ സമ്മതം അറിയിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഇരുവരും പ്രണയത്തിലായതിനാൽ വിവാഹം എത്രയും വേഗം നടത്തണമെന്ന് പ്രതിശ്രുത വരൻ നിർബന്ധിച്ചിരുന്നതായും യുവതി പറഞ്ഞു.

വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചതോടെ തന്റെ അമ്മ വളരെ സന്തോഷവതിയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ വിവാഹം നടത്തുന്നതിനായി അമ്മ കൂടുതൽ പണം ചെലവഴിക്കാൻ തുടങ്ങിയതോടെ ചില സംശയങ്ങൾ തോന്നിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തനിയ്ക്ക് വില കൂടിയ വിവാഹ വസ്ത്രം വാങ്ങി നൽകിയതും സ്വന്തം അമ്മ തന്നെയാണ്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്റെ മാതാപിതാക്കളാണ് പണം ചെലവഴിച്ചിരുന്നതെന്നും യുവതിയ്ക്ക് വ്യക്തമായി.

advertisement

തുട‍ർന്ന് യുവാവോ യുവാവിന്റെ മാതാപിതാക്കളോ എന്തുകൊണ്ടാണ് വിവാഹാവശ്യത്തിനായി പണം ചെലവാക്കാത്തതെന്ന് താൻ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരനോട് പെൺകുട്ടി അന്വേഷിച്ചിരുന്നു. എന്നാൽ തന്റെ മാതാപിതാക്കൾ ധനികരെല്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ നി‍ർബന്ധിച്ച്  പണമടയ്ക്കുകയായിരുന്നുവെന്നുമെല്ലാം യുവാവ് ഒഴിവ് കഴിവുകൾ പറഞ്ഞു. അത് ന്യായമായ ഒരു ന്യായീകരണമായി പെൺകുട്ടിയ്ക്ക് തോന്നിയെങ്കിലും വിവാഹനിശ്ചയത്തിന് അത്രയും വില കൂടിയ മോതിരം വാങ്ങിയത് എന്തിന് എന്ന കാര്യത്തിൽ യുവതിയ്ക്ക് സംശയം ബാക്കിയായി.

തുട‍ർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ തന്നെ പെൺകുട്ടി തീരുമാനിച്ചു. മോതിരം വാങ്ങിയ കടയിൽ അതിന്റെ യഥാർത്ഥ വില അറിയാൻ യുവതി പോയി. കടയിൽ നിന്ന് യുവാവ് അല്ല മോതിരം വാങ്ങിയതെന്നും തന്റെ സ്വന്തം അമ്മയാണ് ആ മോതിരം വാങ്ങിയതെന്നും പെൺകുട്ടി മനസ്സിലാക്കി. പ്രതിശ്രുത വരനുമൊത്തുള്ള ഡേറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അമ്മ വാങ്ങിയ മോതിരമായിരുന്നു ഇത്.

advertisement

Also Read- നടി അശ്വതി ശ്രീകാന്തിനെതിരെ അശ്ലീല കമന്‍റിട്ട് യുവാവ്; മാപ്പ് പറഞ്ഞു തടിതപ്പാൻ ശ്രമം

അമ്മയാണ് ഇക്കാര്യങ്ങളെല്ലാം നടത്തിയതെന്ന് മനസ്സിലാക്കിയ യുവതി അമ്മയോട് നേരിട്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ചില സത്യങ്ങൾ തിരിച്ചറിയുന്നത്. യുവാവിനെ ഒരു സുഹൃത്ത് വഴിയാണ് അമ്മ കണ്ടുമുട്ടിയതെന്നും ആദ്യത്തെ ഡേറ്റിനായി സ്റ്റാ‌‍‍ർ ഹോട്ടലിലെത്താൻ ഇയാൾക്ക് പണം നൽകിയതായും അമ്മ വ്യക്തമാക്കി. ഇരുവരും ഒരുമിച്ചുള്ള എല്ലാ ഡേറ്റിനും യുവാവിന് പണം നൽകിയത് അമ്മയായിരുന്നു. മകളുടെ വിവാഹം നടക്കാത്തതിലെ നിരാശ കൊണ്ടാണ് അമ്മ ഇതൊക്കെ ചെയ്തത്. എന്നാൽ അയാൾ പണത്തിനായി മാത്രമാണ് പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തയ്യാറായത്.

advertisement

ബൈസക്ഷ്വലായ പെൺകുട്ടിയ്ക്ക് മുമ്പ് ഒരു പെൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ തന്റെ മകൾ ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹമാണ് ഈ അമ്മയെ കൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിച്ചത്. എന്നാൽ പെൺകുട്ടി ഇപ്പോൾ മറ്റൊരു യുവതിയുമായി ഡേറ്റിംഗിലാണ്. താനിപ്പോൾ അമ്മയോട് സംസാരിക്കാറില്ലെന്ന് പറഞ്ഞാണ് യുവതി കുറിപ്പ് അവസാനിപ്പിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: Bride, Fiance, Wedding, Mother, വിവാഹം, വധു, പ്രതിശ്രുത വരൻ, അമ്മ

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകളെ 'വലയിലാക്കാ൯' പ്രതിശ്രുത വരന് പണം നൽകി അമ്മ; വിവരം അറിഞ്ഞ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി
Open in App
Home
Video
Impact Shorts
Web Stories