നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നടി അശ്വതി ശ്രീകാന്തിനെതിരെ അശ്ലീല കമന്‍റിട്ട് യുവാവ്; മാപ്പ് പറഞ്ഞു തടിതപ്പാൻ ശ്രമം

  നടി അശ്വതി ശ്രീകാന്തിനെതിരെ അശ്ലീല കമന്‍റിട്ട് യുവാവ്; മാപ്പ് പറഞ്ഞു തടിതപ്പാൻ ശ്രമം

  മാറിടത്തെക്കുറിച്ചാണ് നഹാബ് എന്ന യുവാവ് അശ്ലീല കമന്‍റ് ഫേസ്ബുക്കിൽ എഴുതിയത്... പ്രതിഷേധം രൂക്ഷമായതോടെയാണ് ഇയാൾ മാപ്പ് പറഞ്ഞത്.

  aswathy_sreekanth

  aswathy_sreekanth

  • Share this:
   തിരുവനന്തപുരം: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിനെതിരെ അശ്ലീല കമന്‍റിട്ട യുവാവ് മാപ്പ് പറഞ്ഞു രംഗത്തെത്തി. നഹാബ് എന്നയാളാണ് അശ്ലീല കമന്‍റിട്ടത്. ഈ കമന്‍റിന് അശ്വതി നൽകിയ മറുപടി വൈറലായിരുന്നു. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ നഹാബിന്‍റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

   അശ്വതി ശ്രീകാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് താഴെ നഹാബ് അശ്ലീല കമന്‍റിട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ഈ കമന്‍റിന് അശ്വതി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു. ഇതിനെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റുകളിട്ടിരുന്നു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് നഹാബ് കമന്റ് പിന്‍വലിച്ച്‌ മാപ്പ് പറയാൻ തയ്യാറായത്.

   എന്നാല്‍ അശ്വതി കൊടുത്ത തക്കതായ മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇപ്പോഴും പ്രചരിക്കുകയാണ്. അശ്വതിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടു നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി നഹാബ് രംഗത്തെത്തിയത്. എന്നാൽ മാപ്പ് ചോദിച്ചു അധികം വൈകുന്നതിന് മുമ്പുതന്നെ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത നിലയിലാണ്.

   അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് അടിയിൽ 'നിങ്ങളുടെ മാറിടം സൂപ്പര്‍ ആണല്ലോ' എന്നായിരുന്നു നഹാബ് പരസ്യമായി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ അശ്വതി ശ്രീകാന്ത് നഹാബിന് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

   'സൂപ്പര്‍ ആവണമല്ലോ...ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്...' എന്നാണ് അശ്വതി മറുപടി നല്‍കി. ഈ മറുപടി സോഷ്യല്‍ മീഡിയയിൽ പെട്ടെന്നു തന്നെ വൈറലായി മാറുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}