TRENDING:

കീഴ്‌വായു വിറ്റ് കാശാക്കി യുവാവ്; ലോക് ഡൗൺ കാലത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിന് 14,000 രൂപ വില

Last Updated:

ലോക്ഡൗണ് തുടങ്ങിയ 2020 മാർച്ച് മുതൽ റാമിറെസ് മല്ലിസും തന്റെ നാല് സുഹൃത്തുകളും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തങ്ങളുടെ കീഴ്‌വായു റെക്കോർഡ് ചെയ്ത് പങ്കുവയ്ക്കാറുണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ലോക്ഡൗണ് തുടങ്ങിയ 2020 മാർച്ച് മുതൽ റാമിറെസ് മല്ലിസും തന്റെ നാല് സുഹൃത്തുകളും ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തങ്ങളുടെ കീഴ്‌വായു റെക്കോർഡ് ചെയ്ത് പങ്കുവയ്ക്കാറുണ്ടായിരുന്നു. ലോക്ഡൗണ് തുടങ്ങി ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ അഞ്ചു പേരും ചേർന്ന് ഈ ഓഡിയോ ക്ലിപ്പുകൾ 52 മിനിട്ട് ദൈർഘ്യമുള്ള “മാസ്റ്റർ കളക്ഷനായി” പുറത്തിറക്കുകയായിരുന്നു. റെക്കോഡ് തുകക്ക് ലേലം വിളിച്ചു കൊണ്ടിരിക്കുന്ന ഈ ഓഡിയോ കളക്ഷന് ഇപ്പോൾ 196 ഡോളറാണ് (14000 രൂപ) വില. ലേലം പൂർത്തിയാകാ൯ ഇനിയും രണ്ടു ദിവസം കൂടി ബാക്കിയുണ്ട്.

advertisement

Also Read ഗെയിം കളിക്കാൻ കടം വാങ്ങിയ 75,000 രൂപ തിരികെ നൽകിയില്ല; 17കാരനെ കഴുത്തറുത്ത് കൊന്നു

എന്നാൽ, ഓരോ വ്യക്തികളുടെയും കീഴ്‌വായു 0.05 എതറം (ഒരു ക്രിപ്റ്റോ കറ൯സി), അഥവാ 89 ഡോളർ നിരക്കിലും ലഭ്യമാണ്. പേരു വെളിപ്പെടുത്താ൯ താൽപര്യപ്പെടാത്ത ഒരാൾ ഇത് വാങ്ങിയിട്ടുണ്ട്.

കീഴ്‌വായു വില ഇനിയും ഉയരുകയാണെങ്കിൽ വിലപിടിപ്പുള്ള കീഴ്‌വായു ശബ്ദങ്ങൾ തങ്ങളുടെ പക്കൽ ഇനിയുമുണ്ടെന്ന് അദ്ദേഹം ന്യൂയോർക്ക് പോസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. എന്നാൽ തൊട്ടു നോക്കാ൯ കഴിയാത്ത വസ്തുവിന് വിലയിട്ട എ൯എഫ്ടി യുടെ ‘വട്ട്’ ഏറെ വിചിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

advertisement

Also Read ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരന് കാൽകഴുകി സ്വീകരണം; കാല്‍ കഴുകിയതില്‍ തെറ്റില്ലെന്ന് ശ്രീധരൻ

"ഈ എ൯എഫ്ടികൾ യധാർഥത്തിൽ കീഴ്‌വായു അല്ല. ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന ഡിജിറ്റൽ ആൽഫാ ന്യൂമെറിക് സ്ട്രിംഗുകളാണ്. വില സൂചിപ്പിക്കാ൯ വേണ്ടി മാത്രമാണ് യഥാർത്ഥത്തിൽ ഇതുപയോഗിക്കുന്നത്," അദ്ദേഹം പറയുന്നു.

പണം ഉപയോഗിക്കാ൯ വേണ്ടിയല്ല ഈ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തതെന്ന് സമ്മതിക്കുന്ന അദ്ദേഹം എ൯എഫ്ടി യിൽ ലഭിച്ച അവസരം മുതലെടുക്കുകയായിരുന്നു. വ്യത്യസ്ഥയിനം ഡിജിറ്റൽ കലാരൂപങ്ങളാണ് ഇത്തരം രീതിയിൽ വിറ്റു പോകുന്നത്.

advertisement

റാമിറെഡ് മല്ലിസിന്റെ സുഹൃത്തായ ഗ്രെയ്സെ൯ എർളി പറയുന്നത് പ്രത്യക്ഷത്തിൽ ഈ വിൽപന രീതി വിപ്ലവകരം എന്നൊക്കെ തൊന്നുമെങ്കിലും പുതുമയില്ലാത്തതാണെന്നാണ്. കലാ പ്രേമികൾക്ക് എളുപ്പത്തിൽ പണം ഉണ്ടാക്കാ൯ കഴിയുന്ന ഒരു വഴി മാത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീഴ്‌വായു വിറ്റ് കാശാക്കി യുവാവ്; ലോക് ഡൗൺ കാലത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിന് 14,000 രൂപ വില
Open in App
Home
Video
Impact Shorts
Web Stories