ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരന് കാൽകഴുകി സ്വീകരണം; കാല്‍ കഴുകിയതില്‍ തെറ്റില്ലെന്ന് ശ്രീധരൻ

Last Updated:

കാല്‍ കഴുകുന്നത് ബഹുമാനം കാണിക്കുന്നതാണെന്നും വിമര്‍ശിക്കുന്നവരുടെ ദേശഭക്തി അത്ര മാത്രമേയുള്ളൂവെന്നും ശ്രീധരന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ കാല് കഴുകി സ്വീകരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. പ്രവര്‍ത്തകനെ കൊണ്ട് കാലു കഴുകിച്ച ശ്രീധരന് സവര്‍ണ മനോഭാവമാണെന്നാണ് വിമർശനം.
എന്നാല്‍ കാല്‍ കഴുകിയതില്‍ തെറ്റില്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. ഭാരതീയ സംസ്‌കാരത്തില്‍ കാല്‍ കഴുകുന്നത് ബഹുമാനം കാണിക്കുന്നതാണെന്നും വിമര്‍ശിക്കുന്നവരുടെ ദേശഭക്തി അത്ര മാത്രമേയുള്ളൂവെന്നും ശ്രീധരന്‍ പറഞ്ഞു.
ബിജെപിയുടെ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥിയാണ് മെട്രോമാൻ ഇ ശ്രീധരൻ. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ സ്ഥാനാർഥിയുടെ കാൽ കഴുകി മുട്ടുകുത്തി വണങ്ങിയാണ് പലയിടങ്ങളിലും സ്വീകരണം ലഭിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു.
advertisement
സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രധാന വിമർശനം. സോഷ്യൽമീഡിയയിലും ഈ ചിത്രങ്ങൾ വൈറലാണ്. മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടു കുത്തി വണങ്ങിയാണ് ഒരു വോട്ടർ സ്വീകരിച്ചത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വണങ്ങുന്നതും കാൽ തൊട്ടു വന്ദിക്കുന്നതും ചിത്രങ്ങളിൽ കാണാം.
advertisement
ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ രംഗത്തു വന്നിരുന്നു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എഞ്ചിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരന് കാൽകഴുകി സ്വീകരണം; കാല്‍ കഴുകിയതില്‍ തെറ്റില്ലെന്ന് ശ്രീധരൻ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement