ഗെയിം കളിക്കാൻ കടം വാങ്ങിയ 75,000 രൂപ തിരികെ നൽകിയില്ല; 17കാരനെ കഴുത്തറുത്ത് കൊന്നു

Last Updated:

തോക്കുകളും ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ഗെയിമിലെ അധിക ഫീച്ചറുകൾ വാങ്ങാനാണ് പണം ഉപയോഗിച്ചത്.

ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ 17കാരനെ കഴുത്തറുത്ത് കൊന്നു. ഗെയിമിന്റെ അധിക ഫീച്ചർ വാങ്ങുന്നതിന് സുഹൃത്തിൽ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാർച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.
കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരൻഗഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഒൻപതാം ക്ലാസുകാരൻ ഗെയിമുകൾക്ക് അടിമയാണെന്നും കഴിഞ്ഞ വർഷം തന്റെ സുഹൃത്ത് ചവാൻ കുണ്ടെയിൽ നിന്ന് 75,000 രൂപ കടം വാങ്ങിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
തോക്കുകളും ബുള്ളറ്റുകളും ഉൾപ്പെടെയുള്ള ഗെയിമിലെ അധിക ഫീച്ചറുകൾ വാങ്ങാനാണ് കുട്ടി പണം ഉപയോഗിച്ചത്.
ജനുവരി മുതൽ, കുണ്ടെ പണം തിരികെ ചോദിക്കാൻ തുടങ്ങിയെങ്കിലും കുട്ടി ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പണം തിരികെ നൽകിയില്ല. പണം തിരികെ നൽകാൻ യാതൊരു ഭാവവുമില്ലെന്ന് മനസ്സിലായതോടെ കുണ്ടെ മറ്റ് വഴികൾ തേടി.
advertisement
മാർച്ച് 10 ന് ഇരയോട് മദ്യപിച്ചെത്തി പണം ചോദിക്കാൻ തീരുമാനിച്ചു. വീണ്ടും കുട്ടി ഒഴിവു പറഞ്ഞതോടെ വാക്കുതർക്കത്തിലേയ്ക്ക് നീങ്ങുകയും കുണ്ടെ ആൺകുട്ടിയുടെ കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പറഞ്ഞ് പിന്നീട് ഇരയുടെ അമ്മയിൽ നിന്ന് 5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പൊലീസ് കേസ് എടുത്തതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകളും ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
advertisement
ഗെയിമിംഗ് കാരണം ഇന്ത്യയിൽ ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. 2019 മെയ് മാസത്തിൽ 16 വയസുകാരനായ ഫുർഖാൻ ഖുറേഷി മധ്യപ്രദേശിലെ നീമുച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ആറ് മണിക്കൂർ തുടർച്ചയായി പബ്ജി കളിച്ചതിനെ തുടർന്നായിരുന്നു മരണം.
ഗെയിമിന്റെ പ്രതികൂല ഫലങ്ങൾ തടയുന്നതിന് വിവിധ സംസ്ഥാനങ്ങളും അധികാരികളും നിരവധി നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് കുറവില്ല.
advertisement
കഴിഞ്ഞ വർഷം രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ വരെ പബ്ജി കളി തുടർന്ന ആൺകുട്ടി ഉറങ്ങാൻ പോയതിന് തൊട്ടുപിന്നാലെയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തതെന്നും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങൾ അന്ന് വ്യക്തമാക്കിയത്. രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
advertisement
ഗുജറാത്തിൽ ഗെയിം കളിക്കുന്നവരുടെ പെരുമാറ്റം, ഭാഷ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ഈയിടെ ഗെയിം നിരോധിച്ചിരുന്നു. കൂടാതെ, നേപ്പാൾ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗെയിം കളിക്കാൻ കടം വാങ്ങിയ 75,000 രൂപ തിരികെ നൽകിയില്ല; 17കാരനെ കഴുത്തറുത്ത് കൊന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement