ഇന്‍സ്റ്റഗ്രാമിലാണ് പാംഗിനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ കാറിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് പിന്നിലെ ആശയത്തെക്കുറിച്ച് വീഡിയോയില്‍ പാംഗ് സംസാരിക്കുന്നുണ്ട്. ഓരോ യാത്രയും ഒരു സുഖകരമായ അനുഭവമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് ആവശ്യമായ ലഘുഭക്ഷണങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മിഠായികള്‍. കുപ്പിവെള്ളം, എല്ലാത്തരത്തിലുമുള്ള മൊബൈല്‍ ചാര്‍ജിംഗ് കേബിളുകള്‍ എന്നിവ കണ്ടെത്താന്‍ കഴിയും. ഇതിന് പുറമെ കാബിനുള്ളില്‍ പാംഗ് കുറച്ച് സൗജന്യ ഗെയിമുകളും വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായി അദ്ദേഹം ഒരു പൈസ പോലും യാത്രക്കാരില്‍ നിന്ന് ഇടാക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
advertisement
''ആദ്യമെല്ലാം കാറില്‍ കയറുന്ന ആളുകള്‍ എന്നോട് മൊബൈല്‍ ചാര്‍ജിംഗ് കേബിള്‍ കടം ചോദിക്കുമായിരുന്നു. അതിനാല്‍ യാത്രക്കാര്‍ക്ക് വേണ്ടി ഞാന്‍ ഒരു കേബില്‍ സൂക്ഷിക്കാന്‍ തുടങ്ങി. കുട്ടികള്‍ വാഹനത്തിനുള്ളില്‍ അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് ചിലപ്പോള്‍ പുകവലിക്കാന്‍ ആഗ്രഹം വരും. അങ്ങനെ ഞാന്‍ അവര്‍ക്കായി മിഠായി കരുതി തുടങ്ങി. വാഹനത്തിന്റെ ഉള്ളില്‍ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ കാണുമ്പോള്‍ മിക്ക ആളുകളും അത്ഭുതപ്പെടാറുണ്ട്,'' അദ്ദേഹം പറഞ്ഞു. ''പിന്നെ എല്ലാ സാധനങ്ങളും സൗജന്യമാണെന്ന് ഞാന്‍ അവരോട് പറയും. അപ്പോള്‍ അവര്‍ ഭക്ഷണം കഴിക്കും,'' പാംഗ് പറഞ്ഞു.
എന്നാല്‍ വാഹനത്തിനുള്ളിലൊരുക്കിയ ഭക്ഷണത്തിലും സുഖസൗകര്യങ്ങളിലും മാത്രമല്ല പാംഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സ്വകാര്യതയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരെ താന്‍ നോക്കിയാല്‍ അവര്‍ക്ക് അസ്വസ്ഥത തോന്നിയേക്കാമെന്നതിനാല്‍ അദ്ദേഹത്തിന്റെ മുന്നിലെ കണ്ണാടി അദ്ദേഹം ഉയർത്തി വയ്ക്കാറുണ്ട്.
സമ്മര്‍ദം നിറഞ്ഞ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പാംഗ് കാബ് ഓടിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ കാബ് ഡ്രൈവര്‍ എന്ന നിലയില്‍ താന്‍ സമാധാനത്തോടെ ഉറങ്ങുകയും അപരിചിതരായ ആളുകള്‍ക്ക് സന്തോഷം പകരുമ്പോള്‍ അത് ആസ്വദിക്കുകയും ചെയ്യുന്നതായി പാംഗ് പറഞ്ഞു.