"ലോകത്തെ ഏറ്റവും മികച്ച പരസ്യ വാചകമാണ് ' ബ്രേക്ക് ദി ചെയിൻ' അതിൽ സ്വപ്നമുണ്ട്. സങ്കല്പമുണ്ട് , ശുഭാപ്തി വിശ്വാസമുണ്ട്. പരസ്യം എന്നും പരസ്യ വാചകം എന്നുമൊക്കെ പറയുമ്പോൾ നെറ്റി ചുളിക്കേണ്ട. കച്ചവടം അശ്ലീലം എന്നു കരുതുമ്പോഴാണ് അത് അശ്ലീലമാകുന്നത്. ലോകത്തെ മികച്ച പരസ്യങ്ങളൊക്കെ ശുഭാപ്തി വിശ്വാസം നൽകുന്നവയാണ്. ഇപ്പോഴത്തെ കാലത്ത് ' ബ്രേക്ക് ദി ചെയിൻ' എന്ന വാചകത്തിന് മുമ്പത്തേക്കാൾ ഏറെ പ്രസക്തിയും ഉണ്ട് . മാത്രവുമല്ല ശുഭാപ്തി വിശ്വാസമാണ് നമ്മെ നയിക്കുന്നത്. അതു മാത്രമാണ് എന്നും വേണമെങ്കിൽ പറയാം. ഒന്നാലോചിച്ചാൽ ശുഭാപ്തിവിശ്വാസത്തിൽ വലിയ യുക്തിയില്ല. പക്ഷേ എത്ര കട്ടപിടിച്ച കൂരിരുട്ടിലും നമ്മുടെ ശുഭാപ്തിവിശ്വാസമാണ് മുന്നോട്ടുള്ള യാത്രയിലെ കരുത്ത്.' അധ്യാപകൻ കൂടിയായ ബിപിൻ പറയുന്നു.
advertisement
Best Performing Stories:'വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്നാണെന്ന് തെളിവ് കിട്ടി'; കൂടുതൽ വിശദാംശങ്ങൾ പറയാനാകില്ലെന്ന് ട്രംപ് [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]
മക്കളായ ആദിത്യനും അഭയനുമാണ് കാർട്ടൂണിന്റെ സംവിധായകരെന്ന് ബിപിൻ. മെയ് ദിനമല്ലേ എന്തെങ്കിലും വരച്ചാലോ എന്ന് രാവിലെ ആലോചിച്ചെങ്കിലും പിന്നെ മടിച്ചു. പക്ഷെ പത്താം ക്‌ളാസുകാരനും ഒന്നാം ക്‌ളാസുകാരനും ചേർന്ന ഉത്സാഹക്കമ്മിറ്റി വിട്ടില്ല. വരയ്ക്കാതെ വിട്ടില്ല. വരയ്ക്കുന്നതിനിടെയും നിർദേശങ്ങൾ ഉണ്ടായി. മാർക്സ് ആരാണെന്നോ സർവ്വരാജ്യത്തൊഴിലാളി എന്താന്നെന്നോ വല്യ പിടുത്തമില്ലെങ്കിലും എങ്കിലും കാർട്ടൂൺ വരച്ചു വന്നതിന്റെ പിന്തുണ മുഴുവൻ അവർക്കാണ്, ബിപിൻ പറയുന്നു.
ബെസ്റ്റ് ആക്ടർ, 1983, പാവാട , എന്നിവയടക്കം പത്തോളം ചിത്രങ്ങളുടെ തിരക്കഥാ സംഭാഷണ രചയിതാവായ ബിപിൻ സിനിമ, സാഹിത്യം എന്നീ വിഷയങ്ങളിൽ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
