സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി

Last Updated:

അച്ഛൻ അമർ (60), അമ്മ രാംസഖി (55), മൂത്ത സഹോദരൻ അരുൺ (40), ഭാര്യ രാംദുലാരി (35) ഇവരുടെ മക്കളായ സൗരഭ് (7), സരിക (2) എന്നിവരെയാണ് അജയ് കൊലപ്പെടുത്തിയത്.

ലക്നൗ: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെയും അമ്മയെയും ഉൾപ്പെടെ കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഗുഡ്വാലിയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങേറിയത്. കൃത്യം നടത്തിയ അജയ് സിംഗ് എന്ന 26കാരൻ പൊലീസിൽ കീഴടങ്ങുകയും ചെയ്തു.
സ്വത്തുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി പ്രശ്നം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി തർക്കം ഉയർന്നപ്പോൾ അപ്പോഴുണ്ടായ ദേഷ്യത്തിൽ വീട്ടുകാരെ കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആറ് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അച്ഛൻ അമർ (60), അമ്മ രാംസഖി (55), മൂത്ത സഹോദരൻ അരുൺ (40), ഭാര്യ രാംദുലാരി (35) ഇവരുടെ മക്കളായ സൗരഭ് (7), സരിക (2) എന്നിവരെയാണ് അജയ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി
Next Article
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement