'വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്നാണെന്ന് തെളിവ് കിട്ടി'; കൂടുതൽ വിശദാംശങ്ങൾ പറയാനാകില്ലെന്ന് ട്രംപ്

Last Updated:

Trump against China | വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിന്‍റെ ഉറവിടമെന്നതിനെക്കുറിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, "അതെ, എന്‍റെ കൈവശം ഉണ്ട്."

Trump against China | വാഷിങ്ടൺ ഡിസി: കൊറോണ വൈറസ് സംബന്ധിച്ച് ചൈനയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നോവെൽ കൊറോണ വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്നാണെന്നതിന് തെളിവ് ലഭിച്ചതായി ട്രംപ് പറഞ്ഞു. വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് വൈറസിന്‍റെ ഉറവിടമെന്നതിനെക്കുറിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, "അതെ, എന്‍റെ കൈവശം ഉണ്ട്."
അത്രയധികം ആത്മവിശ്വാസത്തോടെ ട്രംപ് നൽകിയ മറുപടിയുടെ വിശദാംശങ്ങൾക്കായി വൈറ്റ് ഹൌസിലെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ എടുത്തുചോദിച്ചെങ്കിലും "കൂടുതൽ കാര്യങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല."- എന്നായിരുന്നു ട്രംപിന്‍റെ മറുപടി.
അമേരിക്കയിൽ രോഗവ്യാപനം കൈകാര്യം ചെയ്യുന്നത് നവംബറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയമാക്കി മാറ്റുകയാണ് ട്രംപ് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
advertisement
ചൈനയുമായുള്ള യുഎസിന്‍റെ കടബാധ്യത റദ്ദാക്കാൻ കഴിയുമോയെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, “മറ്റൊരു രീതിയിൽ ഇത് ചെയ്യാമെന്നും” “ഒരുപക്ഷേ കുറച്ചുകൂടി നേരായ രീതിയിൽ” പ്രവർത്തിക്കാമെന്നും ട്രംപ് പറഞ്ഞു.
"എനിക്ക് അതേപോലെ ചിലത് ചെയ്യാൻ കഴിയും, വ്യാപാരത്തിനുവേണ്ടിയുള്ള പണത്തിന് കൂടുതൽ നിരക്ക് ഏർപ്പെടുത്തും," ​​അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ ചില ഹോട്ട്സ്പോട്ടുകളിൽ മരണങ്ങളും അണുബാധകളും കുറയാൻ തുടങ്ങിയതോടെ, ലോക്ക്ഡൌൺ നടപടികൾ നീക്കം ചെയ്യാനുള്ള പദ്ധതികളിലേക്ക് സർക്കാർ കടന്നു.
63,000 മരണങ്ങൾ റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് ഇക്കാര്യത്തിൽ ഒന്നാമത്. മൂന്നാം ദിവസത്തിനിടെ രണ്ടായിരത്തിലധികം മരണങ്ങൾ അവിടെ രേഖപ്പെടുത്തി.
advertisement
COVID-19 പ്രതിസന്ധി ആഗോള വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന ആശങ്കയെ തുടർന്ന് യൂറോപ്യൻ, യുഎസ് വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
3.84 ദശലക്ഷം അമേരിക്കക്കാർ തൊഴിലില്ലായ്മ പ്രശ്നത്തിലേക്കു പോകുന്നുവെന്നതാണ് മറ്റൊരു പുതിയ പ്രശ്നം. യുഎസ് ജനസംഖ്യയുടെ ഏകദേശം ഒൻപത് ശതമാനവും ആറ് ആഴ്ചയ്ക്കുള്ളിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്.
അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗണിൽ പ്രതിഷേധക്കാർ സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിടത്തിന് നേരെ ആക്രമണം നടത്തി.
യുഎസിലെ തൊഴിലില്ലായ്മ കണക്ക് യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്രിസ്റ്റിൻ ലഗാർഡ് ആശങ്കയോടെയാണ് കാണുന്നത്. സാമ്പദ് വ്യവസ്ഥ കൂടുതൽ സങ്കീർണമാകുമെന്നതിന്‍റെ സൂചനയാണിതെന്നും അവർ പറഞ്ഞു.
advertisement
“യൂറോപ്പിലാകെ വൻതോതിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തുകഴിഞ്ഞു” അവർ മുന്നറിയിപ്പ് നൽകി.
19 രാജ്യങ്ങളിലെ കറൻസി വിനിമയനിരക്ക് ഈ വർഷം അഞ്ച് മുതൽ 12 ശതമാനം വരെ കുറയുമെന്ന് ഇസിബി സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.
advertisement
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനി “ഫെഡറൽ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ മാന്ദ്യം അനുഭവിക്കുന്നു” - ജർമ്മനിയിലെ വളർച്ചാനിരക്ക് 6.3 ശതമാനം വരെ കുറയുമെന്നാണ് ധനമന്ത്രി പീറ്റർ ആൾട്ട്മെയർ മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് വൈറസ് ഇതുവരെ കുറഞ്ഞത് 3.2 ദശലക്ഷം ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ട്, റഷ്യയുടെ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച ഷോപ്പിങ് കേന്ദ്രങ്ങൾ തുറന്ന ജർമ്മനി, ലോക്ക്ഡൌൺ നീക്കം ചെയ്യാനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തി, പൊതുജീവിതത്തിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും മതസ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവ വീണ്ടും തുറക്കാനുമുള്ള ഒരുക്കങ്ങൾ നടത്തി.
advertisement
സ്കൂളുകൾ എപ്പോൾ വീണ്ടും തുറക്കണം എന്നതിനെക്കുറിച്ച് ഒരു തീരുമാനം അടുത്ത ആഴ്ച വരും.
“ഞങ്ങൾ അച്ചടക്കത്തോടെ തുടരേണ്ടത് അത്യാവശ്യമാണ്,” ചാൻസലർ ആഞ്ചല മെർക്കൽ പറഞ്ഞു.
ഒരുസമയത്ത് രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ ഇറ്റലി അടുത്തയാഴ്ച രണ്ട് പ്രധാന വിമാനത്താവളങ്ങൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. “ഈ അതിലോലമായ ഘട്ടത്തിൽ തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങളിലൂടെ ഇതുവരെ നടത്തിയ ശ്രമങ്ങൾ വെറുതെയാകാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല,” പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു.
നോവെൽ കൊറോണ വൈറസ് മൂലം ഇതുവരെ 230,000-ത്തിലധികം പേർ കൊല്ലപ്പെട്ടു. ലോകജനതയിൽ പകുതിയിലധികം പേരും ഏതെങ്കിലും തരത്തിലുള്ള അടച്ചുപൂട്ടലിൽ ജീവിക്കാൻ നിർബന്ധിതരായി, ഇത് സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ഇടയാക്കുന്നു. ചൈനീസ് നഗരമായ വുഹാനിലെ ഒരു വിപണിയിൽ വന്യമൃഗങ്ങളെ മനുഷ്യ ഉപഭോഗത്തിനായി വിറ്റ ഒരു വിപണിയിലാണ് കഴിഞ്ഞ വർഷം അവസാനം കൊറോണ വൈറസ് ഉണ്ടായതെന്ന് കരുതപ്പെടുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
'വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്നാണെന്ന് തെളിവ് കിട്ടി'; കൂടുതൽ വിശദാംശങ്ങൾ പറയാനാകില്ലെന്ന് ട്രംപ്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement