TRENDING:

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന 39 കാരന് ഗുരുതര രോഗം

Last Updated:

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന് പ്രതികാരം ചെയ്യുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന പിതാവിന് ഗുരുതര രോഗം കണ്ടെത്തി. ചൈനയിലാണ് അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകളെ കടിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ ഞണ്ടിനെ ജീവനോടെ തിന്നത്. ഇതിനു ശേഷം ഇയാളുടെ നെഞ്ച്, ഉദരം, കരൾ, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന അണുബാധ കണ്ടെത്തുകയായിരുന്നു.
advertisement

കിഴക്കൻ ചൈനയിലെ സെജിയാങ്ങിൽ നിന്നുള്ള ലു എന്നയാളെയാണ് ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിൽ പറയുന്നു.

ഞണ്ടിനെ ഭക്ഷിച്ച് രണ്ട് മാസത്തിനു ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. കഠിനമായ പുറംവേദനയെ തുടർന്നാണ് ലൂവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ ഞണ്ടിനെ ജീവനോടെ കഴിച്ച കാര്യം ലൂ ഡോക്ടർമാരോട് തുറന്നു പറഞ്ഞിരുന്നില്ല. അസ്വാഭാവികമായി എന്തെങ്കിലും കഴിച്ചിരുന്നോ എന്ന് ഇയാളോട് ഡോക്ടർമാർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഡോക്ടർമാരുടെ ചോദ്യങ്ങൾക്കെല്ലാം ഇല്ലെന്ന മറുപടിയായിരുന്നു ഇയാൾ നൽകിയിരുന്നത്. ഒടുവിൽ ഭാര്യയാണ് രണ്ട് മാസം മുമ്പ് ഞണ്ടിനെ ജീവനോടെ കഴിച്ചെന്ന വിവരം ഡോക്ടർമാരോട് വെളിപ്പെടുത്തുന്നത്.

advertisement

Also Read- സോഷ്യൽമീഡിയയിൽ വൈറലായ 'ഫയർ ഹെയർകട്ട്' പാളി; തീപടർന്ന് യുവാവിന്റെ തലയിലും മുഖത്തും പൊള്ളലേറ്റു

മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടർമാരോട് ലൂ വെളിപ്പെടുത്തി. മകളെ വേദനിപ്പിച്ചതിനെ തുടർന്ന് കഠിനമായി ദേഷ്യം തോന്നുകയും ഞണ്ടിനെ ജീവനോടെ വിഴുങ്ങുകയും ചെയ്യുകയായിരുന്നു ഇയാൾ. ഞണ്ടിന്റെ ശരീരത്തിൽ നിന്നും മൂന്ന് തരം പരാന്നഭോജികളാണ് ലൂവിന്റെ ശരീരത്തിൽ കയറിയത്. തുടർന്ന് രണ്ടിലധികം ആന്തരാവയവങ്ങൾക്ക് അണുബാധയേൽക്കുകയും ചെയ്തു. കൃത്യമായ ചികിത്സ നൽകാനായതിനെ തുടർന്ന് ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതായും ഡോക്ടർമാർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്ന 39 കാരന് ഗുരുതര രോഗം
Open in App
Home
Video
Impact Shorts
Web Stories