സോഷ്യൽമീഡിയയിൽ വൈറലായ 'ഫയർ ഹെയർകട്ട്' പാളി; തീപടർന്ന് യുവാവിന്റെ തലയിലും മുഖത്തും പൊള്ളലേറ്റു
- Published by:Naseeba TC
- news18-malayalam
Last Updated:
സോഷ്യൽമീഡിയയിൽ വൈറലായ ഫയർ ഹെയർകട്ട് പരീക്ഷിച്ച് തലയ്ക്ക് തീപിടിച്ചു
സോഷ്യൽമീഡിയയിൽ വൈറലായ 'ഫയർ ഹെയർകട്ട്' പരീക്ഷണത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് സംഭവം. മുടിവെട്ടുന്നതിനിടയിൽ യുവാവിന്റെ തലയിലും മുഖത്തും തീപിടിക്കുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുടി വെട്ടിയതിനു ശേഷം തീ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന രീതിയാണ് ഫയർ ഹെയർകട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. സോഷ്യൽമീഡിയയിൽ ഇങ്ങനെ തീ കൊണ്ട് മുടി സെറ്റ് ചെയ്യുന്ന നിരവധി വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാന ഹെയർകട്ട് പരീക്ഷിക്കുന്നതിനിടയിലാണ് പതിനെട്ടുവയസ്സുള്ള യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.
ഇന്നലെയായിരുന്നു സംഭവം. മുടി വെട്ടിയതിനു ശേഷം മുഖത്ത് ടൗവൽ വെച്ച് മറച്ച് തലയിൽ മുടിയിൽ തീ കൊടുത്ത് സെറ്റ് ചെയ്യുന്നതാണ് രീതി. എന്നാൽ, തീപെട്ടി ഉപയോഗിച്ച് മുടി കത്തിച്ച ശേഷം ബാർബർ ഉദ്ദേശിച്ച രീതിയിൽ തീ നിയന്ത്രിക്കാനായില്ല. മുടിയിൽ നിന്നും തലയിലേക്കും മുഖത്തും തീപടർന്നതോടെ യുവാവ് ഇറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം.
advertisement
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെയും ബാർബറുടേയും മൊഴിയെടുക്കും. വൽസദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പിന്നീട് സൂററ്റിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സോഷ്യൽമീഡിയയിൽ വൈറലായ 'ഫയർ ഹെയർകട്ട്' പരീക്ഷണത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു#FireHaircut #Gujarat #NewsAlert pic.twitter.com/KLASD2lpwL
— News18 Kerala (@News18Kerala) October 27, 2022
advertisement
മുടിയിൽ ഉപയോഗിച്ചിരുന്ന കെമിക്കൽ കാരണമാണ് തീപടർന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. യുവാവിന്റെ ശരീത്തിന്റെ മുകൾഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുടിയിൽ തേക്കാൻ ഉപയോഗിച്ചത് എന്ത് രാസവസ്തുവാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 1:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോഷ്യൽമീഡിയയിൽ വൈറലായ 'ഫയർ ഹെയർകട്ട്' പാളി; തീപടർന്ന് യുവാവിന്റെ തലയിലും മുഖത്തും പൊള്ളലേറ്റു