TRENDING:

'മതപരമായ ആവശ്യങ്ങൾക്ക് മാത്രം': യുഎസിൽ 'ചാണക കേക്ക്' വിൽപ്പനയ്ക്ക്

Last Updated:

കേക്ക് കഴിക്കാനുള്ളതല്ല എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യൽ മീഡിയയിൽ വൈറലായി യുഎസിലെ 'ചാണക കേക്ക്'. ഒരു മാധ്യമ പ്രവർത്തകന്റെ ട്വിറ്റർ പോസ്റ്റിലാണ് അമേരിക്കയിലെ ഒരു കടയിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ചാണക കേക്കിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ശവദാഹത്തിനുമായി മറ്റുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന ചാണക വരളിയാണ് സംഭവം. മതപരമായ ആവശ്യങ്ങൾക്ക് മാത്രം എന്ന് കവറിൽ എഴുതിയിരിക്കുന്ന ചാണക കേക്ക് കഴിക്കാനുള്ളതല്ല എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകേദശം 215 രൂപയാണ് പത്ത് എണ്ണം അടങ്ങിയ  ഒരു പാക്കറ്റിന്റെ വില.
advertisement

Also Read-VIRAL VIDEO | മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങ്; വീഡിയോ വൈറൽ

ട്വീറ്റ് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായി. ' ഇത് ഇന്ത്യൻ പശുക്കളുടെ ചാണകം ഇറക്കുമതി ചെയ്തതാണോ അതോ വിദേശ പശുക്കളുടെ തന്നെയോ എന്നതാണ് ഒരാളുടെ സംശയം.. 'ഇന്ത്യൻ പശുക്കളുടെ ചാണകത്തിൽ നിന്ന് തന്നെയാണ് ഇത് ഉണ്ടാക്കിയെന്നതിന് ഉറപ്പില്ലെ'ന്നാണ് മറ്റൊരാളുടെ പ്രതികരണം.. 'ആരെങ്കിലും ഇത് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കണമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

advertisement

ഏതായാലും യുഎസിലെ ചാണകകേക്കിനെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മതപരമായ ആവശ്യങ്ങൾക്ക് മാത്രം': യുഎസിൽ 'ചാണക കേക്ക്' വിൽപ്പനയ്ക്ക്