• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

VIRAL VIDEO | മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങ്; വീഡിയോ വൈറൽ

മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കഴിച്ച ശേഷമാണ് കുരങ്ങ് മടങ്ങിയത്.

news18-malayalam
Updated: November 18, 2019, 6:55 PM IST
VIRAL VIDEO | മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങ്; വീഡിയോ വൈറൽ
News18
 • Share this:
കുരങ്ങുകൾ പരിണമിച്ചാണ് മനുഷ്യൻ  ഉണ്ടായതെന്ന് പറയുന്നത് വെറുതെയല്ല. മനുഷ്യനെ പോലെ പെരുമാറുന്ന കുരങ്ങുകളെ നാം കണ്ടിട്ടുമുണ്ട്. എന്നാൽ മെഡിക്കൽ ഷോപ്പിലെത്തി മുറിവ്  ഉണങ്ങാനുള്ള മരുന്ന് വാങ്ങിക്കഴിക്കുന്ന കുരങ്ങിനെ കണ്ടിട്ടുണ്ടാകില്ല. ബംഗാളിലാണ് അങ്ങനെയും ഒരു സംഭവമുണ്ടായി.


ബിർഭൂം ജില്ലയിലെ മല്ലാർ പൂരിലാണ് രസകരമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കുരങ്ങുകൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരു കുരങ്ങിന് നന്നായി പരിക്കേറ്റു.  കൈയിലും കാലിലും ശരീരത്തിലുമാണ് മുറിവേറ്റത്.  അവൻ പിന്നൊന്നും ആലോചിച്ചില്ല. നേരെ അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു. ശരീരത്തിലേറ്റ മുറിവുകൾ മെഡിക്കൽ ഷോപ്പുകാരനെ കാണിച്ചു. കാര്യം മനസിലായ ഫാർമസിസ്റ്റ് കുരങ്ങന്റെ മുറിവുകളിൽ മരുന്ന് വച്ച് ബാൻഡേജ് കെട്ടിക്കൊടുത്തു.


 ബാൻഡേജ് കെട്ടുമ്പോൾ കുരങ്ങ് നല്ല അനുസരണയുള്ള കുഞ്ഞിനെ പോലെ ഇരുന്ന് കൊടുക്കുന്നത് വീഡിയോയിൽ കാണാം. ​കഴിഞ്ഞില്ല, മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കഴിച്ച ശേഷമാണ് കുരങ്ങ് മടങ്ങിയത്.
Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍