ഡൽഹി സ്വദേശിയായ പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് പോകാനായാണ് ഒരു ഊബർ ക്യാബ് ബുക്ക് ചെയ്തത്. അതിൽ 205 രൂപയാണ് നിരക്ക് കാണിച്ചതെങ്കിലും യാത്രയ്ക്കുശേഷം ഊബർ ഡ്രൈവർ ഇയാളുടെ കയ്യിൽ നിന്ന് 318 രൂപ ഈടാക്കി. തുടർന്ന് അധിക ചാർജ് ഈടാക്കിയതിന്‍റെ അടിസ്ഥാനത്തിൽ റീഫണ്ടിനായി പ്രദീപ് ഗൂഗിളിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. എന്നാൽ ഊബർ കസ്റ്റമർ കെയർ എന്ന വ്യാജേന നൽകിയിരുന്നത് രാകേഷ് മിശ്ര എന്ന ആളുടെ വ്യാജ നമ്പർ ആയിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ പ്രദീപിനോട് വിളിച്ചയാൾ ആവശ്യപ്പെടുകയായിരുന്നു.
advertisement
Also read-ഓൺലൈനായി വിസ്കി ഓർഡർ ചെയ്തു; യുവതിയ്ക്ക് നഷ്ടമായത് 30,000 രൂപ
ശേഷം റീഫണ്ടിനായി പേടിഎം ആപ്പ് തുറന്ന് ‘rfnd 112’ എന്ന സന്ദേശം അയക്കാനും പറഞ്ഞു. എന്നാൽ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി പ്രദീപ് ചോദ്യം ചെയ്തെങ്കിലും അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയാണ് നമ്പർ എന്നായിരുന്നു വിശ്വസിപ്പിച്ചത്. തുടർന്ന് ഉടൻ തന്നെ 83,760 രൂപ പ്രദീപിന്റെ അക്കൗണ്ടിൽനിന്ന് അതുൽ കുമാർ എന്ന ആളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സന്ദേശം ലഭിച്ചു . അങ്ങനെ നാല് തവണയായി 5 ലക്ഷത്തോളം രൂപയാണ് പ്രദീപിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പ് സംഘം പിൻവലിച്ചത്. ഇതിൽ മൂന്ന് ഇടപാടുകൾ പേടിഎം വഴിയും ഒന്ന് പിബി ബാങ്ക് വഴിയുമാണ് നടന്നിരിക്കുന്നത്.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 ഡി എന്നിവ പ്രകാരമാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം 300 രൂപയ്ക്ക് ഓൺലൈനായി സാധനം വാങ്ങിയ ഡോക്ടർക്കും സൈബർ തട്ടിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടിരുന്നു. മുംബൈയിൽ താമസിക്കുന്ന 31 കാരിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഒരു ലക്ഷം രൂപയാണ് ഇവർക്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന ഒരാൾ ഇവരെ വിളിക്കുകയും ഓർഡർ ലഭിക്കാനായി ചില നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
