TRENDING:

ശെടാ; ഇതെങ്ങനെ ? ആഡംബര ഹോട്ടലിൽ വച്ച് കാണാതായ 7 കോടിയുടെ വജ്രമോതിരം ഒടുവിൽ വാക്വം ക്ലീനറിനുള്ളില്‍

Last Updated:

ഹോട്ടൽ റൂമിൽ നിന്ന് ആഭരണം നഷ്ടപ്പെട്ടുവെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസിലെ ആഢംബര ഹോട്ടലായ റിറ്റ്‌സ് പാരീസിൽ എത്തിയ അതിഥിയുടെ വിലയേറിയ വജ്ര മോതിരം കാണാതായി. ഏഴ് കോടിയോളം വില വരുന്ന വജ്ര മോതിരമാണ് നഷ്ടമായത്. എന്നാൽ തിരച്ചിനൊടുവിൽ വാക്വം ക്ലീനറിനുള്ളില്‍ നിന്ന് മോതിരം കണ്ടെത്തി എന്നാണ് വിവരം.
advertisement

പാരീസ് സന്ദര്‍ശിക്കാന്‍ മലേഷ്യയില്‍ നിന്ന് എത്തിയ അതിഥിയുടെ 6.7 കോടി വില വരുന്ന വജ്ര മോതിരമാണ് നഷ്ടമായത്. തുടര്‍ന്ന് ഹോട്ടൽ റൂമിൽ നിന്ന് ആഭരണം നഷ്ടപ്പെട്ടുവെന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയതായി ലേ പാരീസിയന്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു. മോതിരത്തിന് 750000 യൂറോ വില വരുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മോതിരത്തിന്റെയും ഉടമയുടെയും വിശദമായ വിവരങ്ങള്‍ റിറ്റ്‌സ് പാരീസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, മോതിരം കണ്ടുകിട്ടിയതായി ഹോട്ടൽ അധികൃതർ ഞായറാഴ്ച അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റിറ്റ്‌സ് പാരീസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സൂക്ഷ്മമായ തിരച്ചിലിന് നന്ദിയുണ്ടെന്നും മോതിരം ഞായറാഴ്ച രാവിലെ ഒരു വാക്വം ക്ലീനറിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയതായും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മോതിരം തിരികെ ലഭിച്ചതില്‍ തങ്ങളുടെ അതിഥി സന്തോഷവതിയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശെടാ; ഇതെങ്ങനെ ? ആഡംബര ഹോട്ടലിൽ വച്ച് കാണാതായ 7 കോടിയുടെ വജ്രമോതിരം ഒടുവിൽ വാക്വം ക്ലീനറിനുള്ളില്‍
Open in App
Home
Video
Impact Shorts
Web Stories