TRENDING:

Scam 1992 film | നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സ്കാം 1992 രചയിതാക്കൾ കൃത്യമായി പ്രവചിച്ചോ?

Last Updated:

തൊണ്ണൂറുകളുടെ ആദ്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക ചുറ്റുപാടിൽ അരങ്ങേറിയ സംഭവ വികാസങ്ങളെ അടിസ്ഥനാപ്പെടുത്തിയാണ് ‘സ്കാം 1992’ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും രണ്ടു പതിറ്റാണ്ടിപ്പുറം വർത്തമാന ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന പല സംഭവ വികാസങ്ങളുമായി സാമ്യമുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോയവർഷത്തെ ഏറ്റവും മികച്ച വെബ് സീരീസുകളിലൊന്നായിരുന്നു ‘സ്കാം 1992'. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ സീരീസ് സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കറായിരുന്ന ഹർഷദ് മേത്തയുടെ ഉയർച്ചയും പതനവുമാണ് പ്രമേയമാക്കിയിരിക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക ചുറ്റുപാടിൽ അരങ്ങേറിയ സംഭവ വികാസങ്ങളെ അടിസ്ഥനാപ്പെടുത്തിയാണ് ‘സ്കാം 1992’ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും രണ്ടു പതിറ്റാണ്ടിപ്പുറം വർത്തമാന ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന പല സംഭവ വികാസങ്ങളുമായി സാമ്യമുണ്ടെന്നാണ് പലരും വിലയിരുത്തുന്നത്.
advertisement

Also Read- Aatmanirbharta| 'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു

പ്രതീക് ഗാന്ധിയാണ് ഹർഷദ് മേത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമ൯ 2021 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ട്വിറ്ററിൽ സ്കാം 1992 ലെ ഒരു ക്ലിപ്പ് ഷെയർ ചെയ്തിരിക്കുകയാണ് താരം. ബജറ്റിനുശേഷം മാധ്യമങ്ങളുമായി സംവദിക്കുന്ന രംഗമാണ് പ്രസ്തുത ക്ലിപ്പിൽ കാണിക്കുന്നത്. ‘ഇതൊരു മികച്ച ബജറ്റാണെന്നതിൽ യാതൊരു സംശയവുമില്ല. സർക്കാർ മാർക്കറ്റ് ശ്രദ്ധിക്കുന്നു. ഉദാരവൽക്കരണം ഒരു തുടക്കം മാത്രമാണ്. ഇന്ത്യ കൂടൂതൽ ഉയർച്ച കാണാ൯ പോകുന്നു. ഇന്ത്യയിൽ പണം നിക്ഷേപിക്കൂ. ഇന്ത്യയുടെ മൂല്യം മുന്നേറാ൯ പോകുകയാണ്’ - ഈ ക്ലിപ്പിൽ ഹർഷദ് മേത്ത പറയുന്നതിങ്ങനെയാണ്.

advertisement

Also Read- പ്രഭാസ് നായകനായ രണ്ട് സിനിമകളുടെ സെറ്റുകളിൽ ഒരേദിവസം അപകടം

ക്ലിപ്പിന്റെ അവസാനം, ബജറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്റ്റോക്ക് മാർക്കറ്റിൽ വിസ്ഫോടനം സംഭവിക്കുമെന്നും ക്ലിപ്പിൽ പറയുന്നു.യഥാർത്ഥത്തിൽ, സ്കാം1992 എഴുതിയ കഥാകൃത്തുകൾ നിർമ്മല സീതാരാമ൯ അവതരിപ്പിച്ച ബജറ്റ് കൃത്യമായി പ്രവചിച്ചോ? ബജറ്റ് ഫണ്ടുകൾ വകവെച്ച കൂട്ടത്തിൽ, ഹർഷദ് പ്രവചിച്ച പോലെ, സീതാരാമ൯ ‘മെയ്ക്ക് ഇ൯ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത് അഭിയാ൯’ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായി ഊന്നൽ നൽകിയിട്ടുണ്ട്.

advertisement

Also Read- ഓൺലൈൻ ഗെയിം കളിച്ചത് നാലു മണിക്കൂറോളം; പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിനിമയിലേതു പോലെ തന്നെ, ബജറ്റ് പ്രഖ്യാപനം കഴിഞ്ഞയുടനെ മാർക്കറ്റുകളുടെ പ്രതികരണവും കൃത്യമായിരുന്നു. മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ മൂലധന ചെലവ് വർധിപ്പിക്കൽ, ധനക്കമ്മി ആശങ്കകൾ എന്നീ പരാമർശങ്ങളോട് വളരെ പോസിറ്റീവായിട്ടാണ് മാർക്കറ്റുകൾ പ്രതികരിച്ചത്. 2021 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമ൯ മൂലധന ചെലവ് നിലവിലെ 4.39 ലക്ഷം കോടി രുപയിൽ നിന്ന് 5.54 ലക്ഷം കോടി രൂപയായി ഉയർത്താ൯ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ബജറ്റിൽ മധ്യവർഗത്തിന് അർഹിക്കുന്ന പരിഗണന കിട്ടിയില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Scam 1992 film | നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സ്കാം 1992 രചയിതാക്കൾ കൃത്യമായി പ്രവചിച്ചോ?
Open in App
Home
Video
Impact Shorts
Web Stories