ഓൺലൈൻ ഗെയിം കളിച്ചത് നാലു മണിക്കൂറോളം; പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു

Last Updated:

ഓൺ ലൈൻ ഗെയിം ആയ ‘ഫയർ വാൾ’ ആണ് ദർശൻ മൊബൈൽ ഫോണിൽ ഇയർ ഫോൺ ഉപയോഗിച്ച് കളിച്ചിരുന്നതെന്ന് പച്ചയപ്പൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

ചെന്നൈ: നാലുമണിക്കൂറോളം മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയിൽ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകൻ ദർശനാണ് (16) തിങ്കളാഴ്ച രാത്രി 12 മണിയോടെ മരിച്ചത്. ഓൺ ലൈൻ ഗെയിം ആയ ‘ഫയർ വാൾ’ ആണ് ദർശൻ മൊബൈൽ ഫോണിൽ ഇയർ ഫോൺ ഉപയോഗിച്ച് കളിച്ചിരുന്നതെന്ന് പച്ചയപ്പൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
രാത്രി 11.40 ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോൾ ദർശൻ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്മെർ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്മെറിൽ നടത്തിയ പരിശോധനയിൽ ദർശൻ മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. ദർശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
advertisement
ആഴ്ചകൾക്ക് മുൻപ് ഓൺലൈൻ ഗെയിം വഴി വൻതുക നഷ്ടമായ സങ്കടത്തിൽ ഐ ടി കമ്പനി ജീവനക്കാരനായ യുവാവ് ജീവനൊടുക്കിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ 28കാരനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് കോവിഡ് 19 ന്‍റെ സാഹചര്യത്തിൽ നിലവില്‍ വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്തിരുന്നത്.
advertisement
ഓൺലൈൻ ഗെയിം കളിച്ചത് വഴി ഇയാൾ വൻ ബാധ്യതകൾ വരുത്തിവച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ തുക എത്രയാണെന്ന കൃത്യവിവരം സ്ഥിരീകരിച്ചിട്ടില്ല. ഓൺലൈൻ ഗെയിം മൂലം മകന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് മാതാപിതാക്കളും സംശയിക്കുന്നത്. കടംവീട്ടാൻ കഴിയാതെ വന്നതാകാം ഇത്തരമൊരു കടുംകൈക്ക് മകനെ പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.
advertisement

മറ്റൊരു സംഭവം-
കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു

എട്ടുമാസം പ്രായമായ കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. 22 കാരിയായ ആരതി എന്ന യുവതിയാണ് കൈക്കുഞ്ഞായ മകളുമായി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. പൊലീസ് പറയുന്നതനുസരിച്ച് ബിഹാർ സ്വദേശികളായ യുവതിയും ഭർത്താവും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിലേക്ക് കുടിയേറിയത്.
advertisement
ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നുവെന്ന് അയൽക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. സംഭവം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ദേഷ്യത്തിൽ ആരതി കുഞ്ഞിനെയുമെടുത്ത് കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു. പ്രദേശവാസികൾ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു. കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.‌
മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ ഗെയിം കളിച്ചത് നാലു മണിക്കൂറോളം; പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു
Next Article
advertisement
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനു നേരെ കയ്യേറ്റം
  • കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഇല്ലെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു.

  • അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎല്‍എ കെ.പി.മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്.

  • ഡയാലിസിസ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിക്കുന്നു.

View All
advertisement