ഡോ. ഗ്രേവ്‌സിന്റെ സഹായത്തോടെ ചാൾസിന് ആ ഭീമൻ മുഴയിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞു. ഒപ്പം മറ്റുള്ളവരെ പോലെ സാധാരണമായ ഒരു ജീവിതം നയിക്കാനും ചാൾസിന് ഇപ്പോൾ കഴിയുന്നുണ്ട്. ചാൾസിന്റെ മുഴ കണ്ട ഉടനെ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്താൻ താൻ തീരുമാനിക്കുകയായിരുന്നു എന്ന് ടിക് ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഡോ. ഗ്രേവ്സ് പറയുന്നു. "ഈ മുഴ നീക്കം ചെയ്യുന്നത് രസകരമായിരിക്കും. ഞാൻ അത് സൗജന്യമായി ചെയ്തു തരാം" എന്നാണ് ഡോക്റ്റർ ചാൾസിനോട് പറഞ്ഞത്. വിജയകരമായ ശസ്ത്രക്രിയയ്‌ക്കൊടുവിൽ ചാൾസിന്റെ മുഖത്ത് നിന്ന് ആ മുഴ പൂർണമായും നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചാൾസിന്റെ ചിത്രങ്ങൾ ഡോ. ഗ്രേവ്സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അവ തമ്മിലുള്ള വ്യത്യാസം അവിശ്വസനീയമാണ്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
advertisement
ടിക് ടോക്കിൽ പങ്കുവെയ്ക്കപ്പെട്ട 47 സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ ചാൾസ് കടന്നുപോയ ശസ്ത്രക്രിയയുടെ ഒരു സംക്ഷിപ്ത ചിത്രം നൽകുന്നുണ്ട്. എട്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ടിക് ടോക്കിൽ ലഭിച്ചത്. നിരവധി ടിക് ടോക് ഉപയോക്താക്കൾ സൗജന്യമായി ചാൾസിന് ശസ്ത്രക്രിയ ചെയ്തു നൽകിയതിന് ഡോക്ടറെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരുന്നു. മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം വൈറലായി മാറിയ ആദ്യത്തെ വാർത്തയല്ല ഇത്. കഴിഞ്ഞ മാർച്ചിൽ തുർക്കിയിൽ നിന്നുള്ള ഒരു 52 വയസുകാരൻ ഗ്യാസ് ട്രബിൾ സംബന്ധിച്ച പ്രശ്നങ്ങളുമായി ഡോക്റ്ററെ കാണാൻ എത്തിയപ്പോഴാണ് തന്റെ വയറിൽ 46 പൗണ്ട് (21 കിലോഗ്രാം) ഭാരമുള്ള വലിയൊരു മുഴയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്.
Also Read 'അസുരന്‍' വില്ലന്‍ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
വളരെ ശ്രമകരവും പ്രശംസനീയവുമായ ഒരു ശസ്ത്രക്രിയയിലൂടെ ട്രാബ്‌സണിലെ ഒരു ആശുപത്രിയിലെ ഡോക്റ്റർമാർ വിജയകരമായി അദ്ദേഹത്തിന്റെ വയറിൽ നിന്ന് ആ മുഴ നീക്കം ചെയ്തു കളഞ്ഞു. നീക്കം ചെയ്ത മുഴയുടെ സമീപം ഡോക്റ്റർമാരുടെ സംഘം നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്തിരുന്നു.
Keywords:
Curated.
News Link